Thursday October 18, 2018
Latest Updates

അയര്‍ലണ്ടിലെ പൊതുമേഖലയിലെ പുതിയ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് ,ചൈല്‍ഡ് കെയര്‍ സബ്സിഡികള്‍ നഴ്സുമാര്‍ക്കും,അധ്യാപകര്‍ക്കും ബാധകമാകും

അയര്‍ലണ്ടിലെ പൊതുമേഖലയിലെ പുതിയ ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് ,ചൈല്‍ഡ് കെയര്‍ സബ്സിഡികള്‍ നഴ്സുമാര്‍ക്കും,അധ്യാപകര്‍ക്കും ബാധകമാകും

ഡബ്ലിന്‍:ഒക്ടോബര്‍ ബജറ്റില്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.47,500 യൂറോ വരെ വാര്‍ഷിക വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചൈല്‍ഡ് കെയര്‍ സബ്സിഡികള്‍ ബാധകമാക്കാന്‍ ശിശുക്ഷേമ വകുപ്പ് തത്വത്തില്‍ തീരുമാനിച്ചത് ആയിരകണക്കിന് പേര്‍ക്ക് ഗുണം ചെയ്യും.

50യൂറോ മുതല്‍145 യൂറോ വരെ ആഴ്ചയില്‍ നല്‍കപ്പെടുന്നചൈല്‍ഡ് കെയര്‍ സബ്സിഡികള്‍ ജോലിയില്‍ പ്രവേശിക്കുന്നഅധ്യാപകര്‍ , നഴ്‌സുമാര്‍ ,ഗാര്‍ഡ എന്നിവരടക്കമുള്ള പൊതുമേഖലാ സര്‍വീസില്‍ ജോലി ചെയ്യുന്നവരടക്കം47,500 യൂറോ വരെ വരുമാനമുള്ള ആര്‍ക്കും ലഭ്യമാക്കാനാണ് പദ്ധതിയെന്ന് മന്ത്രി കാതറിന്‍ സപ്പോണ വ്യക്തമാക്കി.

2011 മുതല്‍ ജോലിയില്‍ പ്രവേശിച്ച അറുപതിനായിരത്തോളം അധ്യാപകര്‍ , നഴ്‌സുമാര്‍ ,ഗാര്‍ഡ് എന്നിവരുള്‍പ്പെട്ട പൊതുമേഖലാ തൊഴിലാളികള്‍ക്കാണ് ശമ്പളത്തില്‍വര്‍ധനവുണ്ടാവുക.പദ്ധതി പ്രകാരം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ശമ്പളത്തില്‍ ഒരു പോയിന്റും 2020 ആകുമ്പോഴേക്കും കൂടുതല്‍ വര്‍ധനയുമുണ്ടാകും.

സാമ്പത്തിക പ്രതിസന്ധി കാലത്ത് വെട്ടിക്കുറച്ച ശമ്പള സ്‌കെയില്‍ പുനര്‍നിര്‍ണയിച്ച് നല്‍കുവാനാണ് സര്‍ക്കാര്‍ ബജറ്റിലൂടെ പദ്ധതിയിടുന്നത്.പദ്ധതി വഴി 2011 മുതല്‍ അയര്‍ലണ്ടില്‍ ജോലിയ്ക്കെത്തിയ ഇന്ത്യന്‍ നഴ്സുമാര്‍ അടക്കമുള്ളജീവനക്കാര്‍ക്ക് വര്‍ഷം മൂവായിരം വരെ വര്‍ദ്ധനവുണ്ടാകും.മുന്‍ കൂര്‍ പ്രാബല്യത്തോടെ നഷ്ട്‌പെട്ടശമ്പളംനല്‍കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

ഇതിനായി വിവിധ യൂണിയനുകളുമായി ചര്‍ച്ച നടത്തിവരുകയാണ്.

വിവാദമായ ടു ടയര്‍ സമ്പ്രദായം ഏറ്റവുമധികം ബാധിച്ചിരുന്നത് അധ്യാപകരെയായിരുന്നു, പദ്ധതി പ്രകാരം പൊതുമേഖലയില്‍ കൂടിയശമ്പളം നല്‍കാനുള്ള ചിലവ് 200 മില്യണ്‍ യൂറോ വരുമെന്ന് ഗവണ്മെന്റ് നേരത്തെ അറിയിച്ചിരുന്നെങ്കിലും രണ്ടു വര്‍ഷം കൊണ്ട് പദ്ധതി നിര്‍ത്തലാക്കാനാണ് ആലോചന.

പദ്ധതി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങളിലേക്കു നീങ്ങുമെന്നു മൂന്നു അധ്യാപക സംഘടനകളും ഒറ്റകെട്ടായി പറഞ്ഞിരുന്നു.

ഗവര്‍മെന്റ് പ്രതിനിധികളും യൂണിയനുകളും തമ്മില്‍ തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ ധാരണയാകുമെന്നു പ്രതീക്ഷിക്കുന്ന അന്തിമകരാറില്‍ യൂണിയനുകള്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ സംഘടിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ അംഗങ്ങളുടെ ബാലറ്റുകള്‍ നടത്താനാണു ശ്രമം

ഐറിഷ് മലയാളി ന്യൂസ്

Scroll To Top