Saturday February 25, 2017
Latest Updates

അയര്‍ലണ്ടിലെ പെന്‍ഷന്‍ കണ്ട് ഇനി കൊതിയ്‌ക്കേണ്ട ! പെന്‍ഷന്‍ തുക പകുതിയാക്കാന്‍ നിയമമായി

അയര്‍ലണ്ടിലെ പെന്‍ഷന്‍ കണ്ട് ഇനി കൊതിയ്‌ക്കേണ്ട ! പെന്‍ഷന്‍ തുക പകുതിയാക്കാന്‍ നിയമമായി

ഡബ്ലിന്‍ :തദ്ദേശിയരോടൊപ്പം ആയിരക്കണക്കിന് പ്രവാസികളെയും ആശങ്കയിലാഴ്ത്തി ഐറിഷ് സര്‍ക്കാരിന്റെ പുതിയ പെന്‍ഷന്‍ സ്‌കീംവരുന്നു .പുതിയ പെന്‍ഷന്‍ സ്‌കീം . പ്രകാരം ഇപ്പോഴുള്ള പെന്‍ഷനേര്‍സിന് ഇനി മുതല്‍ 50ശതമാനത്തോളം കുറഞ്ഞ അളവിലായിരിക്കും പെന്‍ഷന്‍ ലഭ്യമാവുക.വര്‍ഷങ്ങള്‍ നീണ്ട സര്‍വീസിലൂടെ മിച്ചം വയ്ക്കുന്നതുള്‍പ്പെടെ സമാഹരിക്കുന്ന പെന്‍ഷന്‍ തുകകള്‍ റിട്ടയര്‍മെന്റിന് ശേഷം തുണയാവുമെന്ന സ്വപ്നങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം കനത്ത തിരിച്ചടിയാവും.

രാജ്യത്തിന്റെ പെന്‍ഷന്‍ സമ്പ്രദായത്തില്‍ വിശ്വാസമര്‍പ്പിച്ചു പുതിയതായി പൌരത്വം സ്വീകരിച്ച മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഞെട്ടലോടെയാണ് പെന്‍ഷന്‍ റൂള്‍ നവീകരണ പദ്ധതിയെ പറ്റി ശ്രവിച്ചത്.ജോലിയ്ക്ക് ചേര്‍ന്നപ്പോള്‍ ഉണ്ടാക്കിയ കരാറുകള്‍ പുതിയ സ്‌കീം പ്രകാരം അസാധുവാകും . ഈ വര്‍ഷത്തിന്റെ അവസാനം മുതല്‍ പുതിയ സ്‌കീം നടപ്പാക്കുമെന്ന് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ പറയുന്നു.

പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകാന്‍ വയോജന സംഘടനകളും ഒരുക്കം തുടങ്ങി ക്കഴിഞ്ഞു.
അമ്പതു ശതമാനത്തോളം കുറവ് ഇപ്പോള്‍ നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പെന്‍ഷനില്‍ വരുത്തുകയാണെങ്കില്‍ വരുന്ന കുറവു പരിഹരിക്കാന്‍ പ്രാപ്തി പോലും ഇല്ലാത്ത വയോജനങ്ങള്‍ക്ക് ഇതിനെതിരെ പ്രതിഷേധിക്കാന്‍ പോലും സാധ്യമല്ലെന്നതാണ് സത്യവും.

അസുഖവും ആശുപത്രി ചിലവുകളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റൊരു മാര്‍ഗവും ഇല്ലാതെ കഷ്ടപ്പെടുന്നവരുടെ ഏക ആശ്രയമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന പെന്‍ഷന്‍. എന്നാല്‍ ഇപ്പോള്‍ ഉള്ളതിന്റെ പാതിയോളം വെട്ടിക്കുറയ്ക്കുമ്പോള്‍ പലര്‍ക്കും കണക്കുകള്‍ വരവും ചിലവും യോജിപ്പിക്കാന്‍ തന്നെ ബുദ്ധിമുട്ടാവും.
ഇപ്പോഴത്തെ വെട്ടിച്ചുരുക്കല്‍ അനുസരിച്ച് 36,000 യൂറോയോളം പെന്‍ഷന്‍ വാങ്ങിക്കുന്ന ഒരാള്‍ക്ക് ഇനി മുതല്‍ 18,000യൂറോയോളമാണ് ലഭിക്കാന്‍ പോകുന്നത്. അതായത് കൃത്യമായും 50ശതമാനം കുറവ്. അവര്‍ ജോലി ചെയ്തിരുന്നപ്പോള്‍ ലഭിച്ചിരുന്ന ശമ്പള അടിസ്ഥാനത്തിലായിരുന്നു പെന്‍ഷന്‍ നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ ഈ പെന്‍ഷന്‍ കട്ടുകള്‍ റിട്ടയര്‍ ചെയ്തവരെയും ഇപ്പോഴും ജോലിയില്‍ തുടരുന്ന റിട്ടയര്‍മെന്റിലേക്കടുത്തുകൊണ്ടിരിക്കുന്നവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
എന്നാല്‍ ഒരാള്‍ക്ക് 12,000യൂറോയില്‍ കുറയാതെ പെന്‍ഷന്‍ അനുവദിക്കുമെന്നാണ് സ്‌റ്റേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിലധികം പെന്‍ഷന്‍ ലഭിച്ചിരുന്നവര്‍ക്കുപോലും അപ്പോഴും നഷ്ടം തന്നെയാണ് ഫലമായി വരുന്നത്.
ഈ വര്‍ഷം അവസാനത്തോടെ പെന്‍ഷന്‍ കട്ടുകള്‍ നിലവില്‍ വരുത്താനാണ് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ടണ്‍ ട്രസ്റ്റികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
12,000യൂറോയോളം ഏറ്റവും കുറഞ്ഞ പെന്‍ഷനായി അനുവദിക്കുമെന്ന് രാജ്യം ഉറപ്പു നല്‍കുന്നു. എന്നാല്‍ 20,000യൂറോയോളം പെന്‍ഷന്‍ വാങ്ങുന്ന ഒരാള്‍ക്കുപോലും 8,000യൂറോയുടെ കുറവാണ് ഉണ്ടാവാന്‍ പോകുന്നത്.
ഒരു ജോലിക്കാരന്‍ പിരിയുമ്പോളുള്ള ടോട്ടല്‍ റിട്ടയര്‍മെന്റ് ഇന്‍കം 60,000യൂറോയ്ക്കു മുകളിലാണെങ്കില്‍ അവര്‍ക്ക് 10ശതമാനം വരെ നഷ്ടമാവാനുള്ള സാധ്യതയും ഉയര്‍ന്നു വരികയാണ്. ഇതുപ്രകാരം 20,000യൂറോയുടെ റിടയര്‍മെന്റ് ഇന്‍കം ഉള്ള ആള്‍ക്ക് 2,000യൂറോയാണ് നഷ്ടമാവാന്‍ പോകുന്നത്.
എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും 12,000യൂറോയേക്കാള്‍ കുറവാണ് പെന്‍ഷനായി ലഭിക്കുന്നതെന്നാണ് ഐഎഫ്ജി പെന്‍ഷന്‍സ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ സാമന്ത മക്കോണല്‍ പറയുന്നത്. 45ശതമാനംപേര്‍ക്കു മാത്രമാണ് ഇപ്പോള്‍ 12,000 യൂറോയ്ക്കു മേല്‍ പെന്‍ഷന്‍ ലഭിക്കുന്നത്.
രൂക്ഷമായ പെന്‍ഷന്‍ കട്ടുകള്‍ക്കെതിരെ പെന്‍ഷനേര്‍സ് പ്രതികരിക്കും എന്നു തന്നെയാണ് പാര്‍ലമെന്റിലെ സീനിയര്‍ സിറ്റിസണ്‍സ് ചീഫ് എക്‌സിക്യുട്ടീവ് ആയ മയ്‌റീഡ് ഹയെസ് പറഞ്ഞത്. പെന്‍ഷനേര്‍സിന്റെ കാര്യത്തില്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തരുതെന്നും അവര്‍ മുന്‍ ജോലിക്കാര്‍ എന്ന നിലയിലുള്ള പരിഗണനകള്‍ നല്‍കണമെന്നും അവര്‍ പറഞ്ഞു.

Scroll To Top