Wednesday September 26, 2018
Latest Updates

അയര്‍ലണ്ടിലെ പുതിയ വിദേശനിക്ഷേപത്തില്‍ 27 ശതമാനവും ഇന്ത്യയില്‍ നിന്ന്,പത്തുശതമാനം വര്‍ക്ക്ഫോഴ്സും ഇന്ത്യന്‍ വംശജര്‍ ,ഇന്ത്യ വളരുകയാണ് ഇവിടെ …

അയര്‍ലണ്ടിലെ പുതിയ വിദേശനിക്ഷേപത്തില്‍ 27 ശതമാനവും ഇന്ത്യയില്‍ നിന്ന്,പത്തുശതമാനം വര്‍ക്ക്ഫോഴ്സും ഇന്ത്യന്‍ വംശജര്‍ ,ഇന്ത്യ വളരുകയാണ് ഇവിടെ …

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ ഭൂമികയില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണ്ണായകമാവുന്നതായി വെളിപ്പെടുത്തല്‍.ഇന്ത്യന്‍ വംശജനായ ഒരു പ്രധാനമന്ത്രിയുടെ സാന്നിധ്യം യാദൃശ്ചികമായല്ല നേടാനായത് എന്ന് ഉറപ്പിക്കുന്ന കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നത്.

ഭാഗ്യം തേടി ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വന്‍തോതില്‍ അയര്‍ലണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.അയര്‍ലണ്ട് സര്‍ക്കാരിന്റെ നയ ലാളിത്യവും യൂറോപ്പിലേക്കുള്ള ചവിട്ടുപടി എന്ന നിലയിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി അയര്‍ലണ്ട് മാറിക്കഴിഞ്ഞു.

അയര്‍ലണ്ടിലെ പുതിയ വിദേശനിക്ഷേപകരില്‍ 27 ശതമാനവും ഇന്ത്യന്‍കമ്പനികളുടെ വകയാണ്.ഐഡിഎയുടെ മാര്‍ക്കറ്റ് ഡിവിഷന്‍ പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.ഒട്ടേറെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കു പുറമേ വന്‍കിട കമ്പനികളായ ഇന്‍ഫോസിസ്,എച്സിഎല്‍,വിപ്രോ,ടെക് മഹേന്ദ്ര,ടാറ്റ ഗ്രൂപ്പ് തുടങ്ങിയവയും അയര്‍ലണ്ടില്‍ മുതല്‍ മുടക്കിയിട്ടുണ്ട്.

ഏറ്റവും ധനികനായ ഐറീഷ് പൗരന്‍ പല്ലോഞ്ഞി മിസ്ത്രി എന്ന ഇന്ത്യകാരനാണെന്നത് യാദൃശ്ചികമല്ല.ഇന്ത്യയും അയര്‍ലണ്ടുമായുള്ള ബിസിനസ്സ് ബന്ധത്തിനു അടിവരയിടുന്നതാണ്.ടാറ്റ ഗ്രൂപ്പിന്റെ പ്രബലനായ ഓഹരികള്‍ ഇദ്ദേഹത്തിന്റേതാണ്.

നികുതിയിലെ ഇളവുകളും നികുതി അവധികളുമെല്ലാം കമ്പനികളെ ഇങ്ങോട്ടു കൊണ്ടുവരുന്നതില്‍ വളരെ സഹായിക്കുന്ന ഘടകങ്ങളാണ്.ആപ്പിള്‍,ഫേസ് ബുക്ക്,ഗൂഗിള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രബലമായ ബിസിനസ് ഇവിടെയുണ്ട്.യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിടുന്ന വന്‍കിട കമ്പനികളുടെ ജംപിംഗ് പോയിന്റാണ് അയര്‍ലണ്ട്.ഇപ്പോഴത്തെ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയപരിപാടികളും ബിസിനസ്സിനു വഴിയൊരുക്കുന്നതാണ്.

ആഴ്ചയില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ള പുതിയ സംരംഭങ്ങള്‍ അയര്‍ലണ്ടിലെത്തുന്നുണ്ട്.ഐടി കമ്പനികളും ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനികളും ഫിനാന്‍സ് ,ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും യൂറോപ്പിന്റെ ഏറ്റവും വേഗതയില്‍ വളരുന്ന ടെക്നിക്കല്‍ ഹബായി അയര്‍ലണ്ടിനെ അടയാളപ്പെടുത്തിക്കഴിഞ്ഞു.

മികച്ച ഇന്റര്‍നാഷണല്‍ വര്‍ക്ക് ഫോഴ്സുകളുള്ള ലോകരാജ്യങ്ങളിലൊന്നായി അയര്‍ലണ്ട് മാറിക്കഴിഞ്ഞു.അയര്‍ലണ്ടിന്റെ പത്തുശതമാനം വര്‍ക്ക് ഫോഴ്സും ഇന്ത്യയില്‍ നിന്നാണ്.ഡബ്ലിന്‍, ലിമെറിക്ക്,കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലായി അധിവസിക്കുന്നത്.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഇവരുടെ സംഖ്യ മൂന്നിരട്ടിയായിട്ടുണ്ട്.

കോര്‍പറേറ്റ് ടാക്സ് നിയമത്തിലെ ആകര്‍ഷണീയതയും ഇന്ത്യയടക്കമുള്ള വിദേശകമ്പനികളെ ഇങ്ങോട്ടേക്ക് അടുപ്പിക്കുന്നതിന് ഇടയാക്കുന്നു.അമേരിക്കയില്‍ കോര്‍പ്പറേറ്റ് നികുതി 39% ആണ്. അതേസമയം ഇവിടെ അത് 12%മാത്രമേയുള്ളു’ സാങ്കേതിക വൈദഗ്ധ്യത്തില്‍ 35% വളര്‍ച്ച സമീപകാലത്ത് അയര്‍ലണ്ടിന് നേടാനായിട്ടുണ്ട്.

ഒട്ടേറെ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് അയര്‍ലണ്ടില്‍ സ്ഥാപനങ്ങളുണ്ട്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പറ്റിയ ഇടമാണ് അയര്‍ലണ്ടെന്നതാണ് ഇതിന് കാരണം.ഉന്നത തലത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം ഇവിടെ ലഭ്യമാണെന്നതും മറ്റൊരു പ്രധാനഘടകമാണ്.അമേരിക്കന്‍ വിസാ നിയമവും അയര്‍ലണ്ടിന് ഗുണംചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിയമക്കുരുക്കില്‍പ്പെട്ട് അവിടെ അവസരം ലഭിക്കാതെ പോകുന്നവരേറെയും എത്തിപ്പെടുന്നത് അയര്‍ലണ്ടിലാണ്.

സംസ്‌കൃതികള്‍ തമ്മിലുള്ള ഇഴയടുപ്പവും ഇന്ത്യക്കാരെ അയര്‍ലണ്ടിനോട് അടുപ്പിക്കുന്ന ഘടകമാണെന്ന് പഠനം പറയുന്നു.’ എണ്‍ഡ കെന്നിയ്ക്ക് പകരക്കാരനായത് ലിയോ വരദ്കറെന്ന ഇന്തോ-ഐറീഷ് പൗരനാണ്.ഈ ഒരൊറ്റ സംഗതി മതി അയര്‍ലണ്ടിന്റെ സാംസ്‌കാരിക വൈജാത്യം വെളിപ്പെടുത്താന്‍.ഭക്ഷണവും സംഗീതവുമൊക്കെയാണ് അയര്‍ലണ്ടിന്റെ ജീവന്‍,ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കും അങ്ങനെതന്നെയാണ്. അതുകൊണ്ടു കൂടിയാണ് ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വിസ്മയിപ്പിക്കുന്ന ആസ്ഥാനമായി അയര്‍ലണ്ട് നിലകൊള്ളുന്നത് ‘-അമേരിക്കന്‍ ഇന്ത്യന്‍ നിക്ഷേപകനായ മോഹന്‍ജിത്ത് ജോളി പറയുന്നു

കുടിയേറ്റ നിയമത്തിലെ അയര്‍ലണ്ടിന്റെ ഒരു സ്മാര്‍ട്നെസ് ഇക്കാര്യത്തില്‍ ഗുണം ചെയ്തുവെന്ന് കരുതാവുന്നതാണെന്ന് ഐഡിഎ സീനിയര്‍ വൈസ് പ്രസിഡണ്ട് പാഡിയാക് ഹേസ് പറഞ്ഞു.അന്താരാഷ്ട്ര വിപണിയെ വന്‍തോതില്‍ ആശ്രയിച്ചു കഴിയുന്ന സാമ്പത്തിക വ്യവസ്ഥയാണ് അയര്‍ലണ്ടിന്റേത്.വിദേശ തൊഴിലാളികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നുണ്ടെന്നതും എടുത്തുപറയേണ്ട സംഗതിയാണ്.

Scroll To Top