Thursday November 23, 2017
Latest Updates

അയര്‍ലണ്ടിലെ പുതിയ പെന്‍ഷന്‍ പരിഷ്‌കരണം:ഓരോ ജീവനക്കാരനും ഒരു ലക്ഷം യൂറോയുടെ നഷ്ടമുണ്ടാവുമെന്ന് ആക്ഷേപം

അയര്‍ലണ്ടിലെ പുതിയ പെന്‍ഷന്‍ പരിഷ്‌കരണം:ഓരോ ജീവനക്കാരനും ഒരു ലക്ഷം യൂറോയുടെ നഷ്ടമുണ്ടാവുമെന്ന് ആക്ഷേപം

ഡബ്ലിന്‍ :പുതിയ പെന്‍ഷന്‍ പരിഷ്‌കരണം ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ ‘ദുരിതത്തിലാഴ്ത്തുന്നതാണെന്ന് കണക്കുകള്‍.  പെന്‍ഷന്‍കാര്‍ക്ക് ഒരു ലക്ഷം യൂറോ വരെ നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ഇപ്പോള്‍ത്തന്നെ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.പൊതുശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായാണ് പെന്‍ഷനിലും സര്‍ക്കാര്‍ കൈവെക്കുന്നത്.

ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി 300,000 ജീവനക്കാരുടെ ശമ്പളമാണ് ഉയര്‍ത്തുന്നത്. അതിനു പൂരകമെന്ന നിലയിലാണ് പെന്‍ഷന്‍ പദ്ധതിയെയും ‘സ്വര്‍ണം പൊതിയുന്നത്’ എന്നാണ് ഔദ്യോഗിക ഭാഷ്യം.നേരത്തേ സര്‍വീസില്‍ കയറിയവരെയല്ല സമീപകാലങ്ങളില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചവര്‍ക്കാണ് വലിയ നഷ്ടമുണ്ടാക്കുന്നതെന്നാണ് വിവരം. ഇതിനെതിരെ യൂണിയനുകള്‍ പ്രക്ഷോഭത്തിനിറങ്ങിയാര്‍ സര്‍ക്കാര്‍ മേഖല കലുഷിതമാകും.എന്നാല്‍ മഹാ ഭൂരിപക്ഷംപേര്‍ക്കും ബാധിക്കാത്ത കേസായതിനാല്‍ സമരത്തിന് ജീവനക്കാര്‍ ഒന്നടങ്കം നില്‍ക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.

2013നു മുമ്പ് ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കണക്കുകൂട്ടുന്നത് അവരുടെ സേവന കാലാവധിയും അവസാനത്തെ ശമ്പളവും പരിഗണിച്ചായിരിക്കും.ഈ പെന്‍ഷനുകള്‍ ശമ്പളം ഉയര്‍ത്തുന്നതിന് അനുസരിച്ച് കൂടുന്നതാണ്.ഇവരാണ് ഇപ്പോഴുള്ള ജീവനക്കാരില്‍ 85%വും.

എന്നാല്‍ 2013നു ശേഷം സര്‍വീസിലെത്തിയവര്‍ക്ക് കരിയര്‍ ശരാശരി പ്രകാരമായിരിക്കും പെന്‍ഷന്‍ കണക്കുകൂട്ടുന്നത്.അവരുടെ ഔദ്യോഗിക ജീവിതത്തില്‍ കൈപ്പറ്റിയ ആകെത്തുകയുടെ ശരാശരിയായിരിക്കും പെന്‍ഷന്‍തുക.ഇത് വന്‍ നഷ്ടക്കച്ചവടമാണെന്ന് ജീവനക്കാര്‍ പറയുന്നു. ഇപ്പോള്‍ 25000യൂറോ ശമ്പളത്തില്‍ ജോലിയില്‍ കയറുന്ന ഒരാള്‍ക്ക് മൊത്തം പെന്‍ഷനില്‍ 100000യൂറോയുടെ കുറവുണ്ടാക്കുമെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.അവസാന ശമ്പളം പെന്‍ഷനായി വാങ്ങുന്ന ജീവനക്കാരെക്കാള്‍ 26%ത്തിന്റെ കുറവാണ് ഇവര്‍ക്കു പെന്‍ഷനയായി ലഭിക്കുക .

Scroll To Top