Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ പുതിയ കൗണ്‍സില്‍ മോര്‍ട്ട് ഗേജ് പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം….!

അയര്‍ലണ്ടിലെ പുതിയ കൗണ്‍സില്‍ മോര്‍ട്ട് ഗേജ് പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം….!

അയര്‍ലണ്ടില്‍ ആദ്യമായി വീട്   വാങ്ങുന്നവര്‍ക്ക്  ധനസഹായവും അനുവാദവും നല്‍കുന്ന പുതിയ പദ്ധതി സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു.ആര്‍ക്കെല്ലാം ഇതിന് വേണ്ടി അപേക്ഷിക്കാം, എത്ര വിലയില്‍ ലഭ്യമാവും തുടങ്ങിയ വിശദവിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

പ്രാദേശിക കൗണ്‍സിലുകള്‍ മുഖേന മോര്‍ട്ട്ഗേജുകള്‍ക്ക് അര്‍ഹര്‍ ആരെല്ലാമാണ്?

ഏതെങ്കിലും രണ്ട് സ്ഥാപനങ്ങളില്‍ നിന്നും മോര്‍ട്ട് ഗേജ് അപേക്ഷ നിഷേധിക്കപ്പെടുകയോ അപര്യാപ്തമായ രണ്ട് ഓഫറുകള്‍ ഉള്ളവരോ ആയ ആദ്യമായി വീട് വാങ്ങാന്‍ പോകുന്നവര്‍ക്കാണ് ലോണിനായി അപേക്ഷിക്കാന്‍ സാധിക്കുക.

കൂടാതെ വ്യക്തിഗത വരുമാനം 50,000 യൂറോയില്‍ കവിയരുത്. ഒന്നിച്ചുള്ള കുടുംബ അപേക്ഷയാണെങ്കില്‍(ഭാര്യയും ഭര്‍ത്താവും/അഥവാ ജീവിത പങ്കാളികള്‍) വരുമാനം 75000 യൂറോയില്‍ കവിയരുത്.

പദ്ധതിയ്ക്ക് കീഴില്‍ ഒരാള്‍ക്ക് എത്ര തുകവരെ വായ്പയായി ലഭിക്കും?

ആദ്യമായി വാങ്ങുന്നവര്‍ക്ക് 288,000 യൂറോ വരെ വായ്പയായി ലഭിക്കും.

ബാങ്ക് വായ്പകളെ അപേക്ഷിച്ച് ഈ വായ്പയ്ക്കുള്ള നേട്ടം എന്താണ്?

ബാങ്കുകള്‍ പിന്തുടരുന്ന അതേ വായ്പാ നിയമത്തിന് വിധേയമാണ് ഈ ലോണും. 30 വര്‍ഷത്തേക്ക് ഒരു സ്ഥിര പലിശയായി 2.25pc ആണ് ഈടാക്കുക എന്നതാണ് ഇതിന്റെ നേട്ടം. ഇതുവഴിമാത്രം 10000 യൂറോ വരെ ആളുകള്‍ക്ക് ലാഭിക്കാനാവും.
നിലവില്‍ 3pc ല്‍ അധികം തുകയാണ് ബാങ്കുകള്‍ ആദ്യമായി വാങ്ങുന്നവരില്‍ നിന്നും ഈടാക്കുന്നത്.

ഒരാള്‍ക്ക് വാങ്ങാവുന്നതും നിര്‍മ്മിക്കാവുന്നതും ആയ വീടുകളുടെ വിലയ്ക്ക് എന്തെങ്കിലും പരിധിയുണ്ടോ?

ഉണ്ട്. ഗ്രേറ്റര്‍ ഡബ്ലിന് ഏരിയ, കോര്‍ക്ക്, ഗോള്‍വേ തുടങ്ങിയ നഗരങ്ങളില്‍ ഒരു വീടിന് 320,000 യൂറോയാണ് കൂടിയ വില. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അത് 250,000 യൂറോയാണ്.

വായ്പ വീട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുമോ?

സാധിക്കും. സര്‍ക്കാര്‍ നല്‍കുന്ന വായ്പ പുതിയതോ, പഴയതോ ആയ വീടുകള്‍ വാങ്ങാനോ പുതിയ വീട് നിര്‍മ്മിക്കാനോ ഉപയോഗിക്കാം.

ഇതിന് വേണ്ടി സര്‍ക്കാര്‍ എത്ര രൂപ മാറ്റിവെച്ചിട്ടുണ്ട്?

പദ്ധതിയ്ക്കായി 2018 വര്‍ഷത്തേക്ക് മാത്രം 200 മില്യണ്‍ യൂറോ മാറ്റി വെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന വീടുകളെ കുറിച്ച്?

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന വീടുകള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന ഒരു പദ്ധതിയും തൊഴില്‍ മന്ത്രി ഓവന്‍ മര്‍ഫി പ്രഖ്യാപിച്ചു

ഈ പദ്ധതി അനുസരിച്ച് വിലകുറവില്‍ വില്‍ക്കപ്പെടുന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ ഇക്വിറ്റി നിലനിര്‍ത്തും. ഉദാഹരണത്തിന് 2.5 ലക്ഷം യൂറോയുടെ വീട് രണ്ട് ലക്ഷം രൂപയ്ക്ക് ലഭ്യമാക്കും.

ഇക്വിറ്റി ഷെയര്‍ പലിശ രഹിതമായി ആളുകള്‍ക്ക് പിന്നീട് വില്‍ക്കാവുന്നതാണ്. ഉടമ നേരത്തെ വീട് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വില്‍പന സമയത്ത് സര്‍ക്കാരിന് ആ ഷെയര്‍ തിരികെ വാങ്ങാവുന്നതാണ്.

അഫോഡബിള്‍ റെന്റല്‍ സ്‌കീം ?

കെട്ടിട നിര്‍മ്മിതിയ്ക്ക് വേണ്ടിവന്ന ചിലവ്, മെയ്ന്റനന്‍സ് ചാര്‍ജ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതിയില്‍ വാടകയീടാക്കുന്നത്. എന്നാല്‍ ഒരു നിശ്ചിത പ്രോഫിറ്റ് മാര്‍ജിനും ഇതില്‍ ഉള്‍പ്പെടുത്തും.

ഇത് മുമ്പ് എപ്പൊഴങ്കിലും നടപ്പിലാക്കിയിട്ടുണ്ടോ?

ഉണ്ട്. ഡണ്‍ലേരി റാത്ത്ഡോണ്‍ സിറ്റി കൗണ്‍സില്‍ ഹൗസിങ് ഏജന്‍സിയുമായും അംഗീകൃത ഹൗസിങ് ബോഡിയുമായീ ചേര്‍ന്ന് പൊതു ഭൂമിയില്‍ ഈ പദ്ധതിയുടെ ആദ്യ ഘട്ട പരീക്ഷണം നടപ്പിലാക്കി വരികയാണ്.

ഒരാള്‍ക്ക് എപ്പോള്‍ അപേക്ഷിക്കാന്‍ സാധിക്കും?

ഫെബ്രുവരെ ഒന്ന് മുതലാണ് ഈ പദ്ധതി ലഭ്യമാവുക. ആളുകള്‍ക്ക് തങ്ങള്‍ ലോണിന് അര്‍ഹരാണോ എന്നറിയാന്‍
http://rebuildingirelandhomeloan.ie   എന്ന വെബ്സൈറ്റില്‍ നോക്കിയാല്‍ മതി.

 

Scroll To Top