Thursday November 15, 2018
Latest Updates

അയര്‍ലണ്ടിലെ പുതിയ ഇമിഗ്രേഷന്‍ സ്‌കീം നിയമപരമല്ലാതെ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം: വിദ്യാര്‍ഥി വിസയില്‍ എത്തിയവര്‍ക്ക് അയര്‍ലണ്ടില്‍ തുടരാനുള്ള നിയമഭേദഗതിയില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ പുതിയ ഇമിഗ്രേഷന്‍ സ്‌കീം നിയമപരമല്ലാതെ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം: വിദ്യാര്‍ഥി വിസയില്‍ എത്തിയവര്‍ക്ക് അയര്‍ലണ്ടില്‍ തുടരാനുള്ള നിയമഭേദഗതിയില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ 

ഡബ്ലിന്‍ :പുതിയ ഇമിഗ്രേഷന്‍ സ്‌കീം അയര്‍ലണ്ടില്‍ നിയമപരമല്ലാതെ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം.2005 ജനുവരി മുതല്‍ ഡിസംബര്‍ 2010 വരെ അയര്‍ലണ്ടില്‍ എത്തിയ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കാണ് ഈ സ്‌കീം അനുവദിച്ചിരിക്കുന്നത്.

5000ഓളം പേര്‍ക്ക് സ്‌കീമിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.എന്നാല്‍ അപേക്ഷാ ഫീസ് വളരെ കൂടുതലാണെന്ന ആക്ഷേപം ഉയര്‍ന്നു.1000 യൂറോയാണ് ഫീസായി ഈടാക്കുന്നത്. സ്‌കീമിനെ സ്വാഗതം ചെയ്ത ഇമിഗ്രേഷന്‍ കൗണ്‍സില്‍ ഫീസ് വളരെ കൂടുതലാണെന്നു അഭിപ്രായപ്പെട്ടു.

ഐറീഷ് നാച്വറലൈസേഷന്‍ ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് വഴി നടപ്പാക്കുന്ന സ്‌കീമില്‍ ഇന്നുമുതല്‍ മൂന്നു മാസത്തിനുള്ളില്‍ സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ നേടാന്‍ അപേക്ഷ നല്‍കാം.നിലവില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതിയില്‍ അപേക്ഷിക്കാനാകൂ..ഇക്കാലയളവില്‍ പഠനം പൂര്‍ത്തി രാജ്യം വിട്ടുപോയവര്‍ക്ക് സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുകയില്ല.

വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്ന മൗറീഷ്യസ് പൗരന്മാര്‍ നല്‍കിയ കേസില്‍ സുപ്രിംകോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്‌കീം രൂപീകരിച്ചിരിക്കുന്നതെന്ന് നീതിവകുപ്പ് വ്യക്തമാക്കി.

രാജ്യത്തിന് ബാധ്യത ആകാതെ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്ന കുടിയേറ്റക്കാരെ അയര്‍ലണ്ടില്‍ തന്നെ നിലനിര്‍ത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ഈ ഉത്തരവ് നൂറു ക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകുമെന്നും രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ ഇവര്‍ മുതല്‍ക്കൂട്ടാകുമെന്നു ജസ്റ്റിസ് മന്ത്രി ചാര്‍ളി ഫ്ളാനഗനും വിലയിരുത്തി.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിയമാനുസൃതമല്ലാതെ തുടരുന്നവര്‍ക്ക് ഈ സ്‌കീമില്‍ ആനുകൂല്യം ലഭിക്കും.പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് താമസിക്കാനും പ്രവര്‍ത്തിക്കാനും അനുമതി ലഭിക്കും.

അപേക്ഷകര്‍ സ്വയം സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നവരാണെന്നു തെളിയിക്കുകയാണെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷത്തേക്ക് ഇത് വ്യാപിപ്പിക്കും.പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഫാമിലി റീ-യൂണിഫിക്കേഷന്‍ തത്കാലം അനുവദനീയമല്ല.എന്നാല്‍ കുടുംബ സാഹചര്യങ്ങള്‍ കണക്കിലെടുത്തു
സ്‌കീമിന് കീഴിലെ യോഗ്യരായ വ്യക്തികളുടെ കുടുംബത്തിനും താമസിക്കുന്നതിനും അനുമതി നല്‍കുമെന്നു വകുപ്പ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top