Monday August 20, 2018
Latest Updates

അയര്‍ലണ്ടിലെ പുതിയ ഇന്ത്യന്‍ എംബസി ബില്‍ഡിംഗ് ഏപ്രില്‍ 15 ന് നിര്‍മ്മാണം തുടങ്ങും, ഇന്ത്യാക്കാരുടെ അഭിമാനസ്തംഭമായി ഉയരുന്ന മിനി പാലസിന് 40 ലക്ഷം യൂറോ ചിലവ് …!

അയര്‍ലണ്ടിലെ പുതിയ ഇന്ത്യന്‍ എംബസി ബില്‍ഡിംഗ് ഏപ്രില്‍ 15 ന് നിര്‍മ്മാണം തുടങ്ങും, ഇന്ത്യാക്കാരുടെ അഭിമാനസ്തംഭമായി ഉയരുന്ന മിനി പാലസിന് 40 ലക്ഷം യൂറോ ചിലവ് …!

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഡബ്ലിനിലെ പുതിയ ഇന്ത്യന്‍ എംബസി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും.ഇന്ത്യയുടെ അന്തസിനും അര്‍ഹമായ സ്ഥാനത്തിനും അനുയോജ്യമായ പ്രൌഡഗംഭീരമായ കെട്ടിടമാണ് മെറിയോണ്‍ റോഡില്‍ പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

2008 ലാണ് എട്ടരമില്ല്യന്‍ യൂറോ ചിലവഴിച്ച് നിലവില്‍ 169 മെറിയോണ്‍ റോഡിലെ കെട്ടിടം ഇന്ത്യ വാങ്ങിയത്.പരിസര വാസികളുടെ എതിര്പ്പിനെ തുടര്‍ന്നാണ് പാരിസ്ഥിതിക അനുമതി വൈകിയത്.എല്ലാ എതിര്‍പ്പുകളെയും തള്ളിക്കളഞ്ഞ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ എംബസി ബില്‍ഡിംഗ് പ്ലാനിന് അംഗീകാരം നല്‍കിയിട്ട് നാളുകള്‍ ആയെങ്കിലും ഭരണപരമായ അനുമതികള്‍ എല്ലാം പൂര്‍ത്തിയാക്കിയതോടെയാണ് ഏപ്രില്‍ 15 ന് കെട്ടിടം പണി ആരംഭിക്കുന്നത്.ഡബ്ലിനില്‍ തന്നെയുള്ള പ്രമുഖ കമ്പനിയ്ക്കാണ് കണ്‍സ്ട്രക്ഷന്റെ ചുമതല.

രണ്ടു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് നിലവില്‍ നിര്‍മ്മാണ നീക്കങ്ങള്‍ നടക്കുന്നത്.സാംസ്‌കാരിക നിലയം,കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയടക്കം ആവശ്യമായ സൗകര്യങ്ങള്‍ പുതിയ ബില്‍ഡിംഗില്‍ ഉണ്ടായിരിക്കും.

ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയ്ക്കും,ബ്രിട്ടീഷ് ,അമേരിക്കന്‍,ചൈനീസ് എംബസികള്‍ക്കും സമീപമുയരുന്ന ഇന്ത്യന്‍ എംബസി കെട്ടിടം ശില്പഭംഗിയിലും,മോഡിയിലും പ്രദേശത്തെ മറ്റു കെട്ടിടങ്ങളോട് കിടപിടിക്കത്തക്കതാകുമെന്നാണ് കരുതപ്പെടുന്നത്.നാല്‍പ്പത് ലക്ഷത്തോളം യൂറോയാണ് പുതിയ എംബസി കെട്ടിടത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top