Sunday October 21, 2018
Latest Updates

അയര്‍ലണ്ടിലെ പാലാ ഫാമിലീസ്’ സംഗമം ആവേശോജ്വലമായി 

അയര്‍ലണ്ടിലെ പാലാ ഫാമിലീസ്’ സംഗമം ആവേശോജ്വലമായി 

ഡബ്ലിന്‍:കേരളത്തിലെ അക്ഷര നഗരി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പാലാ മേഖലയില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയ കുടുംബങ്ങളുടെ ആദ്യ കൂട്ടായ്മയായ ‘പാലാ ഫാമിലീസ് അയര്‍ലണ്ടി’ന്റെ ,പ്രഥമ കുടുംബസംഗമം Rathbeggan Recreation Centre -ല്‍ വച്ച് നടത്തപ്പെട്ടു.

മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു .രാവിലെ 11 മണിക്ക് എല്ലാവരുടെയും പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട സോണിമോന്‍ മൈക്കിള്‍ കാഞ്ഞിരത്തുംകുന്നേല്‍ ആന്‍ഡ് ഫാമിലി കേക്ക് മുറിച്ചു കൂട്ടായ്മയുടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് വൈവിധ്യമായ വിവിധ കലാ-കായിക പരിപാടികളോടെ നടത്തപ്പെട്ടു.

കൂട്ടായ്മയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറില്‍പരം കുടുംബാംഗങ്ങള്‍ സംബന്ധിച്ചു .

രാജു കുന്നക്കാട്ട് നന്ദി പ്രകാശിപ്പിച്ചു.

കൂട്ടായ്മയുടെ ആദ്യപ്രവര്‍ത്തകരായ നിബിന്‍ ജോര്‍ജ്ജ് വടക്കേറ്റ് (നടുവിലേക്കൂറ്റ് ),സനില്‍ തോമസ് ചിറ്റിലക്കാട്ട് എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി.

ഫോട്ടോ:ജോസി ജോസഫ് നരിതൂക്കില്‍ 

Scroll To Top