Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പുനഃനിര്‍ണ്ണയിച്ചു,രണ്ട് മണ്ഡലങ്ങള്‍ വെട്ടിച്ചുരുക്കി, ടി ഡിമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും

അയര്‍ലണ്ടിലെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പുനഃനിര്‍ണ്ണയിച്ചു,രണ്ട് മണ്ഡലങ്ങള്‍ വെട്ടിച്ചുരുക്കി, ടി ഡിമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും

ഡബ്ലിന്‍ : രാജ്യത്തെ പാര്‍ലമെന്റ് മണ്ഡലങ്ങളെ പുനര്‍നിര്‍ണയിച്ചു കൊണ്ടുള്ള ബൗണ്ടറീസ് കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് നിലവിലുള്ള ടി ഡി മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവും.ഇതോടെ ടിഡിമാരുടെ എണ്ണം 158ല്‍ നിന്നും 160 ആകും.എന്നാല്‍ ആകെയുള്ള മണ്ഡലങ്ങള്‍ നാല്‍പ്പതില്‍ നിന്നും 39 എണ്ണമാവും.

39 മണ്ഡലങ്ങളില്‍ 13 എണ്ണത്തില്‍ നിന്നും 5 ടി ഡി മാരെയും,17 എണ്ണത്തില്‍ നിന്നും 4 ടി ഡി മാരെയും,9 മണ്ഡലങ്ങളില്‍ നിന്നും 3 ടി ഡിമാരെയും വീതം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കും.

ഫിനഗേല്‍ നേതാക്കളുടെ ‘ഭാവി’ ഉറപ്പാക്കിയാണ് ഡബ്ലിനിലെ മണ്ഡല പുനര്‍വിഭജനമെന്നും നിരീക്ഷണമുണ്ട്.കഴിഞ്ഞ തവണ ഫിനഗേലിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച ഡബ്ലിനിലെ മണ്ഡലങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

മന്ത്രി ഡോണോഹുവിന്റെ മണ്ഡലമായ ഡബ്ലിന്‍ സെന്‍ട്രലില്‍ സീറ്റുകളുടെ എണ്ണം മൂന്നില്‍ നിന്ന് നാലാക്കുകയാണ് ചെയ്തത്.അതുവഴി ഇദ്ദേഹത്തിന്റെ തട്ടകമായ ലെയ്ന്‍സ്റ്റര്‍ ‘സുരക്ഷിതമാക്കി’എന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു.ഫിനഗേലിന്റെ ശക്തികേന്ദ്രമൊന്നുമല്ലാത്ത ഇവിടെ ഷിന്‍ ഫെയ്ന്റെ മേരി ലൂ മക് ഡൊണാള്‍ഡ്,സ്വതന്ത്ര മൗറീന്‍ ഒ സുല്ലിവാന്‍ എന്നിവരില്‍ നിന്നും കടുത്ത മല്‍സരമാണ് കഴിഞ്ഞ ഇലക്ഷനില്‍ ഡോണോഹുവിന് നേരിടേണ്ടി വന്നത്

കാവന്‍/മോണഗന്‍ മണ്ഡലവും നാലില്‍ നിന്നും അഞ്ചു സീറ്റാക്കി.കില്‍ഡെയര്‍ സൗത്തില്‍ നിന്നും ടിഡിമാരുടെ എണ്ണം കൂട്ടണമെന്ന് ബൗണ്ടറീസ് കമ്മീഷന്‍ റിപോര്‍ട് ശുപാര്‍ശ ചെയ്തതെനുസരിച്ച് ഒരാളുടെ എണ്ണം ഇവിടെ കൂടും.

കഴിഞ്ഞ ഇലക്ഷനുരണ്ടായിരുന്ന ഓഫലിയും പോര്‍ട്ട് ലീഷും സംയോജിപ്പിച്ചപ്പോള്‍ ഇവിടെ ഒരു ടി ഡിയുടെ എണ്ണം കുറഞ്ഞു.
ഈസ്റ്റ് കാര്‍ലൗവില്‍ നിന്ന് വേര്‍പെട്ട് വിക്ക് ലൗ സ്വതന്ത്ര മണ്ഡലമാകും.ഡബ്ലിനിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും മാറ്റമൊന്നുമുണ്ടാകാത്തത് ടിഡിമാരെ അതിശയിപ്പിച്ചിട്ടുണ്ട്.ഡബ്ലിന്‍ മണ്ഡലങ്ങളില്‍ നേരിയ അതിര്‍ത്തി മാറ്റങ്ങങ്ങള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്.2016 ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് മണ്ഡല പുനര്‍നിര്‍ണ്ണയം ഉണ്ടായിരിക്കുന്നത്.

Scroll To Top