Wednesday April 25, 2018
Latest Updates

അയര്‍ലണ്ടിലെ പബ്ലിക്ക് സര്‍വീസ് കാര്‍ഡ് എടുത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ ?

അയര്‍ലണ്ടിലെ പബ്ലിക്ക് സര്‍വീസ് കാര്‍ഡ് എടുത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ ?

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ നിലനില്‍ക്കുന്ന പ്രൈവസി നിയമങ്ങള്‍ക്കു വിരുദ്ധമായി വിവാദപരമായ പബ്ലിക് സര്‍വിസ്സ് കാര്‍ഡുകള്‍ പുറത്തിറക്കിയ ഐറിഷ് ഗവണ്മെന്റിന്റെ നടപടിക്കെതിരെ എതിര്‍പ്പുമായി നിയമവിദഗ്ദര്‍ രംഗത്ത്. ഇതനുസരിച്ചു മൂന്നു മില്യണ്‍ ആളുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതായി വരുമെന്നാണ് .

ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയന്ത്രണത്തില്‍, പബ്ലിക് സര്‍വീസ് സെന്ററുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തില്‍ കോടിക്കണക്കിനു യൂറോ നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയിലേക്ക് ഗവണ്മെന്റ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് സ്റ്റാര്‍ക് എതിര്‍പ്പ് വ്യക്തമാക്കിക്കൊണ്ട് രാജ്യത്തെ നിയമവിദഗ്ദര്‍ പറയുന്നു.ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റമാണ് ഇതെന്ന് വ്യക്തമാക്കിക്കൊണ്ട് ‘ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബെര്‍ട്ടീസ്'(ICCL) ഉള്‍പ്പെടെ നിരവധി സംഘടനകളും പ്രതിഷേധത്തിനിറങ്ങിയിട്ടുണ്ട്.

മൂന്നു മില്യണ്‍ ആളുകളുടെ വിവരങ്ങളാണ് പബ്ലിക് സര്‍വീസ് കാര്‍ഡുകളില്‍ ഉള്ളത്. ഇവര്‍ക്കെല്ലാം ഗവണ്മെന്റിനെതിരെ അവകാശവാദം ഉന്നയിക്കാന്‍ കഴിയും. ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അനുസരിച്ചു നഷ്ടപരിഹാരം നല്‍കുക എന്നതാണ് ഇതിനുള്ള പരിഹാരം എന്നും അദ്ദേഹം പറയുന്നു.

അതേ സമയം പബ്ലിക് സര്‍വീസ് കാര്‍ഡ്, യൂറോപ്യന്‍ യൂണിയന്‍ സ്വകാര്യതാ നിയമത്തെ ലംഘിക്കുന്നു എന്ന
വാദത്തിനെതിരെ വിശദീകരണവുമായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ രംഗത്തെത്തി.

നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത് എന്നും എത്രയും വേഗം ഇതിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കുന്നതാണെന്നും ഗവണ്മെന്റ് വ്യക്തമാക്കി.

എന്നാല്‍ യൂറോപ്യന്‍ നിയമങ്ങളുടെ ലംഘനമായതിനാല്‍ നഷ്ടപരിഹാരത്തിനുള്ള സാധ്യതയുണ്ടെന്ന ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബെര്‍ട്ടീസിന്റെ നിലപാടിനെ പിന്തുണച്ച് ഒട്ടറെ നിയമവിദഗ്ദര്‍ അഭിപ്രായം വ്യക്തമാക്കിയ സ്ഥിതിയ്ക്ക് പബ്ലിക്ക് സര്‍വീസ് കാര്‍ഡിന്റെ പുനഃക്രമീകരണത്തിന് സര്‍ക്കാരും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Scroll To Top