Monday October 22, 2018
Latest Updates

അയര്‍ലണ്ടിലെ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുവാന്‍ ആലോചന

അയര്‍ലണ്ടിലെ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുവാന്‍ ആലോചന

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പത്ത് വര്‍ഷത്തിന് മുകളിലായ വാഹനങ്ങള്‍ക്കു ഇന്‍ഷുറന്‍സ് നല്‍കാന്‍ വിസമ്മതിക്കുന്നതായി വാര്‍ത്തകള്‍.കാര്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി വലിയ തുക നല്‍കേണ്ടി വരുമെങ്കിലും ഇന്‍ഷുറന്‍സ് ലഭിക്കും എന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായിരുന്നു. അത്തരമൊരു നയത്തില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനികളുടെ പിന്മാറ്റം വാഹന ഉടമകള്‍ക്കു വലിയ തിരിച്ചടിയാണ്

ലിബര്‍ട്ടി, ആക്‌സ, അവിവ, 123, എഐജി, അലയന്‍സ്, എഫ്.ബി.ഡി, എന്നീ ഏഴ് പ്രത്യേക ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നു കമ്പനികള്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. പ്രത്യേക നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രമേ 10 വര്‍ഷത്തിലേറെ ആയ കാറുകള്‍ക്കു ഇന്‍ഷുറന്‍സ് നല്‍കാന്‍ തയ്യാറാണെന്നാണ് ഈ കമ്പനികള്‍ പറയുന്നത്.

അയര്‍ലണ്ടില്‍ ചെറിയ അപകടങ്ങള്‍ക്ക് പോലും നല്‍കേണ്ടി വരുന്ന ഇന്‍ഷുറന്‍സിന്റെ അനിയന്ത്രിത സ്വഭാവമാണ് പഴയ കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ നിന്നും കമ്പനികളെ മാറ്റി നിര്‍ത്തുന്ന പ്രധാന ഘടകം. ചെറിയ കേസുകളില്‍ നല്‍കേണ്ടി വരുന്ന തുക ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. അതിനാല്‍ പഴയ കാറുകള്‍ക്കു ഇന്‍ഷുറന്‍സ് നല്‍കുന്നത് കമ്പനികളെ സംബന്ധിച്ച് നഷ്ടമാണെന്നാണ് പൊതുവെ അഭിപ്രായം.

എല്ലാ കമ്പനികളും ലാഭകരമായിരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഉപഭോക്താക്കളെ ഇന്‍ഷ്വര്‍ ചെയ്തില്ലെങ്കില്‍ വിപണിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ചെറിയ അപകടങ്ങളുടെ കേസുകളിലെ പ്രവണതകള്‍ വിശദീകരിക്കുന്ന PIC റിപ്പോര്‍ട്ടില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി പറയുബോഴും അവ ദുഷ്‌കരമായി തന്നെ തുടരുന്നു.

മുന്‍ ഹൈക്കോടതി പ്രസിഡന്റ് നിക്കോളാസ് കാരന്‍ അധ്യക്ഷനായുള്ള പേര്‍സണല്‍ ഇന്‍ജുറീസ് കമ്മീഷന്‍ (പി.ഐ.സി) സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അടുത്ത 10 മാസത്തിനുള്ളില്‍ നിലവിലെ സാഹചര്യത്തില്‍ നിന്നും മാറ്റം ഉണ്ടാകുമെന്ന് ഇന്‍ഷുറന്‍സ് ഐറിഷ് കമ്പനികള്‍ വ്യക്തമാക്കി..

Scroll To Top