Tuesday September 19, 2017
Latest Updates

അയര്‍ലണ്ടിലെ നേഴ്‌സുമാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

അയര്‍ലണ്ടിലെ നേഴ്‌സുമാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ഡബ്ലിന്‍: പൊതുമേഖല ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാനുള്ള  പബ്ലിക് എക്‌സ്‌പെന്‍ച്ചര്‍ മന്ത്രിയുടെ നിര്‍ദേശത്തെ ജീവനക്കാരുടെ യൂണിയനുകള്‍ സ്വാഗതം ചെയ്തു.കഴിഞ്ഞ വര്‍ഷങ്ങളില്‍ വെട്ടിക്കുറച്ച ജീവനക്കാരുടെശമ്പളവും പെന്‍ഷനും പുനസ്ഥാപിക്കുമെന്ന സൂചന മന്ത്രി ബ്രെണ്ടന്‍ ഹൌളിനാണ് പ്രഖ്യാപിച്ചത്.ഇമ്പാക്റ്റ് അടക്കമുള്ള യൂണിയകളാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നത്.

ഇമ്പാക്റ്റ് ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ ഏറെ മാസങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. ഇപ്പോള്‍ മന്ത്രിയുടെ അംഗീകാരം ലഭിച്ചതെന്ന് ഇമ്പാക്റ്റ് വക്താവ് പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ സാമ്പത്തിക നിയന്ത്രണം പിന്‍വലിക്കാവുന്ന സാമ്പത്തിക നിലയിലാണെന്നും യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.

ജീവനക്കാരുടെ സംഘടനകളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമേ ഇത് സംബന്ധിച്ച നടപടി തുടങ്ങൂ എന്ന് മന്ത്രി പറഞ്ഞു. വിവിധ ഫിനാന്‍ഷ്യല്‍ എമര്‍ജന്‍സി ബില്ലുകളുടെ ഭാഗമായാണ് പൊതുമേഖല ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത്. നടപടിയുടെ ഭാഗമായി 300,000 പൊതുമേഖല ജീവനക്കാരുടെ ശമ്പശവും പെന്‍ഷനും വെട്ടിക്കുറച്ചു. ഈ നടപടി ഘട്ടം ഘട്ടമായി പിന്‍വലിക്കുമെന്നാണ് ഇപ്പോള്‍
ബ്രെണ്ടന്‍ ഹൗളിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായ നടപടികളിലൂടെ ഏതാനം നാളുകള്‍ക്കകം പൂര്‍ണ്ണ സാമ്പത്തിക നിയന്ത്രണം
എടുത്തുകളയുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു.

Scroll To Top