Thursday October 18, 2018
Latest Updates

അയര്‍ലണ്ടിലെ  നേഴ്സുമാരെ …നിങ്ങളെ  നമിക്കുന്നു… ഈ രാജ്യം  മുഴുവന്‍ ..!.

അയര്‍ലണ്ടിലെ  നേഴ്സുമാരെ …നിങ്ങളെ  നമിക്കുന്നു… ഈ രാജ്യം  മുഴുവന്‍ ..!.

ഡബ്ലിന്‍:കൊടും മഞ്ഞും,എമ്മാ സ്റ്റോമും ഉയര്‍ത്തിയ പ്രതിസന്ധിയില്‍ ആരാണ് ഏറ്റവും അധികം നന്ദി അര്‍ഹിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കറോട് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒരു മറുപടിയേയുള്ളു.അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക്…!സ്‌നോ വീഴ്ച തുടങ്ങിയ ആദ്യ ദിവസം തന്നെ രാജ്യത്തെ ചില ആശുപത്രികളില്‍ നേരിട്ടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഴ്സുമാരോടുള്ള തന്റെ കടപ്പാടും സ്‌നേഹവും പ്രകടിപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി

രാജ്യം മുഴുവന്‍ സ്തംഭിച്ചു നില്‍ക്കുമ്പോഴും,കുടുംബവും,സ്വന്തം ആരോഗ്യവും പോലും പരിഗണിക്കാതെ ആശുപത്രികളില്‍ സേവനത്തിനെത്തിയ ഫ്രണ്ട് ലൈന്‍ സ്റ്റാഫിനല്ലാതെ മറ്റാര്‍ക്കാണ് അദ്ദേഹം നന്ദി പറയേണ്ടത്? ഡബ്ലിന്‍ ന്യൂ കാസില്‍ റോഡില്‍ പീ മൗണ്ട് ഹോസ്പിറ്റലിലെ മലയാളി നഴ്സായ കോലഞ്ചേരി സ്വദേശിനി മേരി ഉലഹന്നാന്‍ ചോദിക്കുന്നു.

പീ മൗണ്ട് ഹോസ്പിറ്റലില്‍ നാല്പതോളം നഴ്സുമാര്‍ക്ക് ആശുപത്രി അധികൃതര്‍ കിംഗ്സ് ടൌണ്‍ ഹോട്ടലിലാണ് താമസസൗകര്യമൊരുക്കിയത്.ഷിഫ്റ്റ് അനുസരിച്ച് മിലിട്ടറി ട്രക്ക് ഹോട്ടലിന് മുമ്പിലെത്തി നഴ്സുമാരെ ആശുപത്രിയില്‍ എത്തിക്കും.തിരിച്ചു പോരുന്നതും മിലട്ടറിയുടെ സഹായത്തോടെ തന്നെ. ഒരു യുദ്ധക്കളത്തിലേയ്ക്ക് പോകുന്ന പ്രതീതിയായിരുന്നു ട്രക്കിലേയ്ക്ക് കയറുമ്പോള്‍….യാത്ഥാര്‍ഥത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ തിരക്ക് അത്തരം ഒരു അവസ്ഥയില്‍ തന്നെയായിരുന്നു.മേരി ഉലഹന്നാന്‍ പറയുന്നു.

ആശുപത്രികളിലും,നഴ്സിംഗ് ഹോമുകളിലും കഴിയുന്ന അവശരായ രോഗികള്‍ക്കു മാത്രമല്ല,അപകടകരമായ സാഹചര്യത്തില്‍ പരിക്കേറ്റു വരുന്നവര്‍ക്കും പോലെ അവസരത്തിനൊത്തുയര്‍ന്ന് സേവനം ചെയ്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ക്ക് രാജ്യം മുഴുവന്‍ നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കുകയാണിപ്പോള്‍.

ചൊവാഴ്ച ആശുപത്രികളില്‍ എത്തിയ ചില നഴ്സുമാര്‍ക്ക് ശനിയാഴ്ചയും ഇന്ന് രാവിലെയുമായാണ് വീടുകളില്‍ തിരിച്ചെത്താനായത്. ഭൂരിപക്ഷം നഴ്‌സ് മാനേജര്‍മാരും ആശുപത്രികളില്‍ തന്നെ കഴിയേണ്ടി വന്നു.ദൂരെ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് ജോലിയ്ക്കെത്തുന്നവര്‍ക്ക് അതിന് യാതൊരു നിര്‍വാഹവും ഇല്ലാത്ത അവസ്ഥയില്‍ ലഭ്യമായ സ്റ്റാഫ് പൂര്‍ണ്ണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

പലസ്ഥലങ്ങളിലും നഴ്സുമാരെ ജോലിയ്ക്കെത്തിച്ചത് മിലിട്ടറി വാഹനങ്ങളിലാണ്.ഭക്ഷണവും,താമസവും ഒരുക്കിയ ആശുപത്രി അധികൃതര്‍ ആദ്യ ദിവസങ്ങളില്‍ ഉണ്ടായ പരാതികള്‍ ആവര്‍ത്തിക്കാതെ പിന്നീടുള്ള ദിവസങ്ങളില്‍ സേവനം ക്രമീകരിച്ചു.പ്രത്യേക സാഹചര്യത്തില്‍ ജോലി ചെയ്തവര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ് നല്‍കാനുള്ള ചര്‍ച്ചയിലാണ് എച്ച് എസ് ഇ.

കില്‍ക്കെനി,കില്‍ഡെയര്‍,വിക്ലോ,കാര്‍ലോ,മീത്ത് കൗണ്ടികളിലൊക്കെ മിലിട്ടറി വാഹനങ്ങള്‍ നഴ്സുമാരുടെ സഹായത്തിനെത്തി.കൗണ്ടി ഓഫലിയിലെ വിദൂര സ്ഥലങ്ങളില്‍ വീടുകള്‍ മഞ്ഞില്‍ ചുറ്റപ്പെട്ട നഴ്‌സുമാര്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥ വരെയുണ്ടായി.

Scroll To Top