Thursday September 21, 2017
Latest Updates

അയര്‍ലണ്ടിലെ നിര്‍മ്മാണമേഖലയും അനുബന്ധ സ്ഥാപനങ്ങളും കുതിപ്പിന്റെ പാതയില്‍

അയര്‍ലണ്ടിലെ നിര്‍മ്മാണമേഖലയും അനുബന്ധ സ്ഥാപനങ്ങളും കുതിപ്പിന്റെ പാതയില്‍

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ നിര്‍മ്മാണമേഖലയും അനുബന്ധ സ്ഥാപനങ്ങളും കുതിപ്പിന്റെ പാതയില്‍. 2008നേക്കാള്‍ വേഗതയിലാണ് ഈ മേഖലയുടെ മുന്നേറ്റമെന്ന് സിഎസ്ഒ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.4% വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്.248,843 ബിസിനസ്സുകളാണ് കഴിഞ്ഞ വര്‍ഷം നടന്നത്.2008ല്‍  244195 കമ്പനികള്‍ നേടിയത് 1.9% വളര്‍ച്ചയായിരുന്നു.

നിര്‍മ്മാണ മേഖല നഗര പ്രദേശങ്ങളില്‍ പ്രതിമാസം പുറമേ നിന്നുള്ള 1000 ആളുകള്‍ക്ക് ജോലി നല്‍കുന്നുണ്ടെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ മേധാവി ടോം പാര്‍ലണ്‍ പറഞ്ഞു.’ഈ നില തുടര്‍ന്നാല്‍ അയര്‍ലണ്ടിലെ ജനവിഭാഗത്തില്‍ വലിയൊരു ഭാഗം ഡബ്ലിനിലും കോര്‍ക്കിലുമായി കേന്ദ്രീകരിക്കാനാണ് സാധ്യത. ബാക്കിയുള്ള ഇടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്’ പാര്‍ലണ്‍ പറഞ്ഞു.

ബില്‍ഡിംഗ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്.2014ല്‍ 3526 ആയിരുന്നത് 2015ല്‍ 4228 ആയി.700എണ്ണമാണ് ഒറ്റ വര്‍ഷത്തിനുള്ളില്‍ കൂടിയത്.2008നും 2015നുമിടയിലെ ഏറ്റവും കൂടിയ വര്‍ധവാണ് ഇത്.

ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനങ്ങളുടെ വളര്‍ച്ച 30.1% ആയി.2014ല്‍ ഇത്തരത്തില്‍പ്പെട്ട 418 കമ്പനികളാണുണ്ടായിരുന്നത്. എന്നാല്‍ 2015ല്‍ ഇത് 544 ആയി.സേവന വ്യവസായത്തില്‍ ജീവനക്കാരുടെ എണ്ണവും കൂടി.2008ല്‍ 44.8% ആയിരുന്നത് 2015ല്‍ 51.2 ആയി.കണ്‍സ്ട്രക്ഷന്‍ മേഖലയിലാകെ 7.7% ആളുകളാണുള്ളത്. എല്ലാ സ്ഥാപനങ്ങളിലുമായി 1.402.981 ആളുകള്‍ ജോലിചെയ്യുന്നതായാണ് കണക്ക്.ഇത് 2014ലുള്ളതിനേക്കാള്‍ 5.1 ശതമാനം കൂടുതലാണ്.ഈ നില തുടര്‍ന്നാല്‍ ജോലിക്കാരേക്കാള്‍ കൂടുതല്‍ ജോലിയുള്ള ഇടമായി 2018ഓടെ രാജ്യം മാറുമെന്നു ധനമന്ത്രി പാസ്‌കല്‍ ഡോണോഹൂ പറഞ്ഞു.

Scroll To Top