Monday January 23, 2017
Latest Updates

അയര്‍ലണ്ടിലെ നിക്ഷേപകരില്‍ ഏഷ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്,ലക്ഷ്യം വാണിജ്യ വിപണി 

അയര്‍ലണ്ടിലെ നിക്ഷേപകരില്‍ ഏഷ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്,ലക്ഷ്യം വാണിജ്യ വിപണി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ നിക്ഷേപകരില്‍ ഏഷ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഏഷ്യന്‍ നിക്ഷേപകരില്‍ ഭൂരിപക്ഷവും ചൈനയില്‍ നിന്നുള്ളവരാണ്. 2008 നു ശേഷമാണ് ചൈനയില്‍ നിന്നുള്ള നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. ലണ്ടന്‍, പാരീസ്, യുഎസ് വിപണികളിലേക്കും ഏഷ്യന്‍ നിക്ഷേപകര്‍ വന്‍ തോതില്‍ പണം നിക്ഷേപിക്കുന്നു. അയര്‍ലണ്ടില്‍ ഡബ്ലിനിലാണ് ഏഷ്യന്‍ നിക്ഷേപകരില്‍ ഭൂരിപക്ഷവും എത്തുന്നത്. പ്രധാനമായും കൊമേഴ്‌സല്‍ പ്രോപ്പര്‍ട്ടികളില്‍ ലക്ഷ്യമിട്ടാണ് ഏഷ്യന്‍ നിക്ഷേപകര്‍ അയര്‍ലണ്ടിലേക്ക് കടന്നു വരുന്നത്. 

ബ്ലാക്ക് സ്റ്റോണ്‍ , ലോണ്‍ സ്റ്റാര്‍ തുടങ്ങിയ പ്രമുഖ യുഎസ് കമ്പനികള്‍ അയര്‍ലണ്ടില്‍ ചുവടുറപ്പിച്ചതും ഏഷ്യന്‍ നിക്ഷേപകര്‍ കടന്നുവരാന്‍ പ്രേരിപ്പിക്കുന്നു. അയര്‍ലണ്ടിലെ നിയമ വ്യവസ്ഥകള്‍ ലളിതമാണെന്നതും ഏഷ്യന്‍ നിക്ഷേപകരെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. സ്‌പെയിനും, ഇറ്റലിയും കൂടുതല്‍ വാണിജ്യ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെ എന്‍ഫോഴ്‌സ്‌മെന്റ് നിയമങ്ങള്‍ കര്‍ശനമായതിനാല്‍ നിക്ഷേപകര്‍ പിന്‍വലിയുന്നതായാണ് കാണുന്നത്. 

കൊമേഴ്‌സല്‍ പ്രോപ്പര്‍ട്ടികള്‍ കൂടാതെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും ഏഷ്യന്‍ നിക്ഷേപകര്‍ വാങ്ങുന്നുണ്ട്. ഏഷ്യന്‍ നിക്ഷേപകര്‍ ഐറിഷ് വിപണിയില്‍ പണം നിക്ഷേപിക്കുന്നത് ഇന്നത്തെ നിരക്കില്‍ തുടരുകയാണെങ്കില്‍ ഐറിഷ് സമ്പദ്ഘടന മെച്ചപ്പെടുമെന്നും സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു. കഴിഞ്ഞ വര്‍ഷം 2 ബില്യന്‍ യൂറോയുടെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളാണ് അയര്‍ലണ്ടില്‍ വിറ്റഴിച്ചത്. അടുത്ത വര്‍ഷം ഇത് 5 ബില്യണായി വര്‍ധിക്കും

Scroll To Top