Monday December 11, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്‌സുമാരോട് കൊലച്ചതി ചെയ്ത് ബജറ്റ് 2018,ഹാഡിങ്ടണ്‍ റോഡ് ധാരണകളില്‍ നിന്നും പിന്മാറിയാല്‍ പ്രതിസന്ധി രൂക്ഷമാകും,നഴ്സിംഗ് അധ്യാപന മേഖലയിലെ അധിക ജോലിസമയം  ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍ 

അയര്‍ലണ്ടിലെ നഴ്‌സുമാരോട് കൊലച്ചതി ചെയ്ത് ബജറ്റ് 2018,ഹാഡിങ്ടണ്‍ റോഡ് ധാരണകളില്‍ നിന്നും പിന്മാറിയാല്‍ പ്രതിസന്ധി രൂക്ഷമാകും,നഴ്സിംഗ് അധ്യാപന മേഖലയിലെ അധിക ജോലിസമയം  ഒഴിവാക്കാനാകില്ലെന്ന്  സര്‍ക്കാര്‍ 

ഡബ്ലിന്‍ :പൊതു സേവന മേഖലകളില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ അടക്കമുള്ളവര്‍ അധിക സമയം ജോലിചെയ്യണമെന്ന 2013ലെ ഹാഡിങ്ടണ്‍ റോഡ് കരാറിലെ വ്യവസ്ഥ ഒഴിവാക്കാനാവില്ലെന്നു സര്‍ക്കാര്‍. അധിക ജോലിസമയം ഒഴിവാക്കിയാല്‍ സര്‍ക്കാരിന് 620 ദശലക്ഷം യൂറോയുടെ അധികച്ചെലവുണ്ടാകുമെന്ന് സര്‍ക്കാര്‍ ബജറ്റ് അവതരണവേളയില്‍ വ്യക്തമാക്കി. അധിക ജോലിസമയം ഒഴിവാക്കണമെങ്കില്‍ 11,652 ജീവനക്കാരെക്കൂടി അധികമായി നിയമിക്കേണ്ടിവരും. 50ശതമാനം അധിക ജോലി ഒഴിവാക്കിയാല്‍ത്തന്നെ 5826 ജോലിക്കാരെ നിയമിക്കണം. 75 ശതമാനം ഒഴിവാക്കാന്‍ 8739 ജീവനക്കാരെയും നിമിക്കേണ്ടിവരും.

ചുരുക്കത്തില്‍ ഇത് വരെ യൂണിയനുകളുമായി ചര്‍ച്ചകളിലൂടെ സമവായമായ തീര്‍പ്പുകളൊക്കെ ഒറ്റയടിയ്ക്ക് നടപ്പില്ലെന്ന് ബജറ്റിലൂടെ ധനമന്ത്രി പറഞ്ഞുവെച്ചു.ശമ്പളമില്ലാത്ത കൂടുതല്‍ സമയം ജോലി ചെയ്യുന്നത് തുടരാനുള്ള നിര്‍ദേശവും വെച്ചു.

അധികജോലി സേവന മേഖലയില്‍ ഗുണപരമായ മാറ്റമുണ്ടാക്കിയതായി ബജറ്റിനോട് അനുബന്ധിച്ച് അവതരിപ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. ആശുപത്രികളും ക്ലിനിക്കുകളും കൂടുതല്‍ സമയം സേവനം ലഭ്യമാക്കുന്നു, ഗാര്‍ഡ പട്രോള്‍ കാര്യക്ഷമമായി…സാമ്പത്തിക പ്രതിസന്ധി കാലത്ത് ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച ധാരണകളെ സര്‍ക്കാര്‍ ഇങ്ങനെയാണ് ബജറ്റ് രേഖകളില്‍ വിലയിരുത്തുന്നത്.

ഹാഡിങ്ടണ്‍ റോഡ് കരാറനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ ശരാശരി 2.25 മണിക്കൂര്‍ അധിക ജോലി ചെയ്യണം. ഗാര്‍ഡ വര്‍ഷത്തില്‍ മൂന്ന് അധിക ദിനം, നഴ്‌സുമാര്‍ ആഴ്ചയില്‍ ഒന്നര മണിക്കൂര്‍, ആരോഗ്യ സാമൂഹ്യക്ഷേമമേഖലയിലെ പ്രഫഷണലുകള്‍ ആഴ്തയില്‍ രണ്ടുമണിക്കൂര്‍, ആരോഗ്യമേഖലയിലെ ക്ലര്‍ക്ക്, മാനേജ്‌മെന്റ് ജീവനക്കാര്‍ രണ്ടുമണിക്കൂര്‍, അധ്യാപകര്‍ 2- 2.5 മണിക്കൂര്‍ എന്നിങ്ങനെയാണ് അധികജോലിസമയം നിശ്ചയിച്ചത്.

രാജ്യം സാമപ്ത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജോലി സമയം കുറയ്ക്കുന്നത് ഗുരുതരമായ പ്രത്യഘാതങ്ങളുണ്ടാക്കും. ഉദാഹരണത്തിന്, നഴ്‌സിങ് മേഖലയില്‍ ജോലിസമയം കുറച്ചാല്‍ 1433 നഴ്‌സുമാരെ പുതിയതായി നിയമിക്കേണ്ടിവരും. ഇതിനുമാത്രം 88 ദശലക്ഷം യൂറോ വര്‍ഷം അധിക ചെലവുവരും. നഴ്‌സിങ്ങിന്റെ ചില മേഖലകളില്‍ ആളുകളെ കിട്ടാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു.

ക്രോക്ക് പാര്‍ക്ക് കരാര്‍ പ്രകാരം അധ്യാപകര്‍ പ്രൈമറിയില്‍ വര്‍ഷം 36 മണിക്കൂറുകളും പോസ്റ്റ് പ്രൈമറിയില്‍ 33 മണിക്കൂറും അധികമായി ജോലിചെയ്യണം. സ്റ്റാഫ് മീറ്റിങ്, പേരന്റ് ടച്ചര്‍ മീറ്റിങ്, സ്‌കൂള്‍ പ്ലാനിങ്, സബ്ജക്റ്റ് പ്ലാനിങ് തുടങ്ങിയവയ്ക്കാണ് അധിക സമയം വിനിയോഗിക്കുന്നത്. അധികജോലിസമയം പിന്‍വലിച്ചാല്‍ അധ്യയനത്തിന്റെ സമയം നഷ്ടപ്പെടുത്തി ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടിവരും.

ചുരുക്കത്തില്‍ സമയക്രത്തില്‍ കുറവുണ്ടാകുമെന്ന് ഐ എന്‍എം ഓ അടക്കമുള്ള യൂണിയനുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണകളില്‍ നിന്നാണ് ബജറ്റില്‍ കൂടി ലിയോ വരദ്കര്‍ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ഇത് സംബന്ധിച്ച പുനര്‍ചര്‍ച്ചകള്‍ താമസിയാതെ ആരംഭിക്കേണ്ടി വരും.ഒത്തു തീര്‍പ്പിന് .യൂണിയനുകള്‍ സമ്മതിക്കുമോ എന്നത് കണ്ടറിയണം

Scroll To Top