Friday November 16, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് കൂടിയ ശമ്പളം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി,ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്തമാസം പുറത്തു വിടുമ്പോള്‍ ആശ്വാസമാവുമെന്ന വാഗ്ദാനം 

അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് കൂടിയ ശമ്പളം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി,ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്തമാസം പുറത്തു വിടുമ്പോള്‍ ആശ്വാസമാവുമെന്ന വാഗ്ദാനം 

കോര്‍ക്ക് :അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ന്യായമായവേതനം ആവശ്യപ്പെടാനുള്ള എല്ലാ അര്‍ഹതയുമുണ്ടെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്.നഴ്സുമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ശമ്പളനിരക്ക് നിശ്ചയിക്കണമെന്ന നിലപാടിലാണ് വ്യക്തിപരമായി താനും സ്വീകരിക്കുന്നതെന്ന് കോര്‍ക്കില്‍ സമാപിച്ച ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് ഓര്‍ഗനൈസേഷന്റെ (ഐ എന്‍ എം ഒ) വാര്‍ഷിക പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കടുത്ത സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

‘എന്നെ വിശ്വസിക്കൂ, ഇതില്‍ ഞാന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണ്. നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’മന്ത്രി പറഞ്ഞു. പേ സര്‍വീസ് പേ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നഴ്സുമാരെ പ്രത്യേകമായി പരിഗണിക്കണ ആവശ്യം അംഗീകരിക്കുമെന്ന ഉത്തമ വിശ്വാസമുണ്ട്,അതിനുള്ള ശുപാര്‍ശകളാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നതും” അദ്ദേഹം പറഞ്ഞു.

അടുത്ത മാസമാണ് കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് . ‘സര്‍ക്കാര്‍ തീര്‍ച്ചയായും അതില്‍ ഇടപെടും ” ഹാരിസ് പറഞ്ഞു.എന്നിരുന്നാലും, പേ സര്‍വീസ് പേ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ സര്‍ക്കാരിന് നഴ്സുമര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഏതു പ്രത്യേക മേഖലയിലെയും പുതിയ നിയമനങ്ങളും,പരിഷ്‌കാരങ്ങളും ഒരു പ്രക്രീയയില്‍ കൂടിയാണ് പരിഹരിക്കേണ്ടതെന്നു പബ്ലിക് സര്‍വീസ് പെയ് എഗ്രിമെന്റ് വ്യക്തമാക്കുന്നുണ്ട് .മന്ത്രി പറഞ്ഞു.അത് കൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കുക.നഴ്‌സുമാരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശമ്പള പരിഷ്‌കരണ ചര്‍ച്ചകളുടെ ഫലം തൃപ്തികരമല്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് നേഴ്സുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.’അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലുള്ള നഴ്‌സിന്റെ വരുമാനത്തെ അടിസ്ഥാനമാക്കിയ വാങ്ങല്‍ ശക്തി വച്ച് നോക്കുകയാണെങ്കില്‍ ഐര്‍ലന്‍ഡാണ് ഏറ്റവും കുറവ് മത്സരമുള്ള രാജ്യം.” ഐഎന്‍എംഒ പ്രസിഡണ്ട് മാര്‍ട്ടിന ഹാക്കിന്‍ കെല്ലി പറഞ്ഞു.

ഇപ്പോള്‍ അയര്‍ലണ്ടിലെ നഴ്‌സുമാരും മിഡൈ്വഫുമാര്‍ക്കും മറ്റു പ്രമുഖ രാജ്യങ്ങളിലെ പബ്ലിക് ഹെല്‍ത്ത് സര്‍വീസ് മേഖലയില്‍ ഉള്ളവരെ അപേക്ഷിച്ച് 15 ശതമാനം മുതല്‍ 20 ശതമാനം വരെ കുറവാണ് ശമ്പളം ലഭിക്കുന്നത്.കൂടിയ യോഗ്യതയില്‍,കുറഞ്ഞ ശമ്പളത്തില്‍ ഏറെ കഠിനമായ ജോലി ചെയ്യുന്നവര്‍. എന്റെ അഭിപ്രായത്തില്‍ ഇതൊരു ദേശീയ നാണക്കേടാണ്.ഹാക്കിന്‍ കെല്ലി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top