Sunday December 17, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70; പുതിയ നിയമനിര്‍മ്മാണം ഉടന്‍ 

അയര്‍ലണ്ടിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70; പുതിയ നിയമനിര്‍മ്മാണം ഉടന്‍ 

ഡബ്ലിന്‍ :വിരമിക്കുന്നതിനുള്ള പ്രായം 70 വയസ്സാക്കി ഉയര്‍ത്തി. ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, നഴ്സുമാര്‍ എന്നിവര്‍ 65 വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കണം.എന്നിരുന്നാലും, ആഗ്രഹിക്കുന്നവര്‍ക്ക് 70 വരെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നാണ് പുതിയ പ്രഖ്യാപനം അര്‍ത്ഥമാക്കുന്നത്.ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതല്‍ ഇങ്ങനെ-

മാറ്റം ബാധിക്കുന്നതാര്‍ക്ക്?

2004 ഏപ്രില്‍ ഒന്നിനു മുമ്പ് നിയമനം ലഭിച്ച ജീവനക്കാരുടെ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം 65നും 70നും ഇടയിലാണ്.മിനിമം പെന്‍ഷന്‍ പ്രായം (വിരമിക്കുകയും പെന്‍ഷന്‍ സ്വീകരിക്കുകയും ചെയ്യുന്ന അവസാന തീയതി) പുതിയ ക്രമീകരണത്തെ ബാധിക്കുകയില്ല.സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. ഇത് ഓപ്ഷണല്‍ ആണ്.70 വരെ ജോലി ചെയ്യേണ്ട ആവശ്യമില്ല.

മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് എപ്പോഴാണ്?

ഈ നിയമം കൊണ്ടുവരാന്‍ നിയമനിര്‍മ്മാണം അനിവാര്യമാണ്. അതിനുശേഷമേ പുതിയ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം പ്രാബല്യത്തില്‍ വരികയുള്ളു.ഈ നിയമനിര്‍മ്മാണത്തിന്റെ കരട് തയ്യാറാക്കുന്നതിന് അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണഗ് അറിയിച്ചു. 2018 നും 2019 ലും ഇടയില്‍ ഇക്കാര്യത്തില്‍ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ ഇത് കൊണ്ടുവരുന്നത്?

നിലവില്‍ 66 വയസ്സാകുന്നതുവരെ പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ കഴിയില്ല .ഉടനെ അത് 68 വയസ്സാകും. പല തൊഴിലാളികളും 65 വയസില്‍ വിരമിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍, അവര്‍ ഒരു തൊഴില്‍ രഹിതനായി ‘രജിസ്റ്റര്‍’ ചെയ്യുന്ന സ്ഥിതിയാണ്.2021, 2028 എന്നീ വര്‍ഷങ്ങളില്‍ പുതുക്കിയേക്കാവുന്ന ശമ്പള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പ്രായപരിധി വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ പദ്ധതിയില്‍ തുടരേണ്ടത്.

നിയമനിര്‍മ്മാണം വരെ, ഇടക്കാലത്ത് റിട്ടയര്‍ ചെയ്യാന്‍  ആഗ്രഹിക്കാത്ത ആളുകളുടെ കാര്യമോ?

ഇക്കാര്യം സമ്മതിച്ചിട്ടുള്ളതാണെന്ന് മന്ത്രി അറിയിച്ചു. 65 വയസ്സ് എത്തുന്ന വേളയിലും ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കും.

പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയുമോ?

ഇല്ല. 65ന് ശേഷം തൊഴില്‍ തുടരാനുള്ള തിരഞ്ഞെടുപ്പു നടത്തുകയാണെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ റിട്ടയര്‍ ചെയ്യുന്നതു വരെ അവരുടെ പെന്‍ഷന്‍ പിന്‍വലിക്കാന്‍ കഴിയില്ല.

ഗാര്‍ഡയ്ക്ക് പുതിയ പ്രായം ബാധകമാണോ?

ഇല്ല. ഗാര്‍ഡാ,പെര്‍മനെന്റ് ഡിഫന്‍സ് ഫോഴ്സസ്,അഗ്‌നിശമന സേന, ജയില്‍ ഓഫിസര്‍ എന്നിവര്‍ അവരുടെ ജോലി സ്വഭാവം കാരണം നേരത്തെ റിട്ടയര്‍ ചെയ്യേണ്ടതുണ്ട്, പുതിയ നിയമങ്ങള്‍ അതിനെ ബാധിക്കില്ല.

പുതിയ പരിഷ്‌കാരം യുവാക്കളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.കൂടുതല്‍ തൊഴിലാളികളെ കൂലിക്കെടുക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, സ്വകാര്യമേഖലയില്‍ തൊഴിലുടമകള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു

Scroll To Top