Monday November 20, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതു മേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ജനുവരി മുതല്‍ ലഭിച്ചു തുടങ്ങും,വെട്ടിക്കുറച്ച ശമ്പളം 90 ശതമാനവും പുനഃസ്ഥാപിക്കും 

അയര്‍ലണ്ടിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള പൊതു മേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ജനുവരി മുതല്‍ ലഭിച്ചു തുടങ്ങും,വെട്ടിക്കുറച്ച ശമ്പളം 90 ശതമാനവും പുനഃസ്ഥാപിക്കും 

ഡബ്ലിന്‍ :സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ വെട്ടിക്കുറച്ച ശമ്പളം 2021 ആകുമ്പോഴേക്കും പുനസ്ഥാപിക്കും.300,000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.

ഇതു സംബന്ധിച്ച പുതിയ നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നു.സാമ്പത്തിക പ്രതിസന്ധിക്കാലത്ത് കടുത്ത നടപടികളുടെ ഭാഗമായി വെട്ടിക്കുറച്ച ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് തിരികെ ലഭിക്കുക.

ജോലി ഭാരം കൂടുന്നതിനിടയിലും,പഴയ ശമ്പളഘടന പുനഃസ്ഥാപിക്കുന്നതിലേയ്ക്കുള്ള ആദ്യപടിയായി സര്‍ക്കാര്‍ നടപ്പാക്കുന്ന നടപടി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ആശ്വാസമാകും.

2022നിടയില്‍ 90% ആനുകൂല്യങ്ങളും പുനസ്ഥാപിക്കുന്നതിനാണ് പുതിയ ശമ്പള പരിഷ്‌കരണം ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി,ഉപപ്രധാനമന്ത്രി, മന്ത്രിമാര്‍, ജൂനിയര്‍ മന്ത്രിമാര്‍, അല്ലെങ്കില്‍ അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്ക് ശമ്പളവര്‍ദ്ധനവ് ഉണ്ടാകില്ല.

ഈ വര്‍ഷം ജൂണിലാണ് സര്‍ക്കാര്‍ ഈ കരാര്‍ അംഗീകരിച്ചത്. സെപ്തംബറില്‍ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സിന്റെ പബ്ലിക് സര്‍വീസ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.

ശമ്പള പുനരുദ്ധാരണത്തിനും പെന്‍ഷന്‍ വിഹിതം എന്നിവയ്ക്കായി മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ കരാര്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിന് 887 ദശലക്ഷം യൂറോ ചെലവാകും.ഭൂരിപക്ഷം തൊഴിലാളി യൂണിയനുകളും ഈ കരാര്‍ അംഗീകരിച്ചിട്ടുണ്ട്.

പുതിയ കരാറിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കുള്ള കുടിശ്ശിക ജനുവരിയിലെ ശമ്പളത്തോടൊപ്പം മുതല്‍ നല്‍കും.അവരുടെ ശമ്പളം പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതിനായി ഒമ്പത് മാസത്തെ കാലതാമസമുണ്ടാകും.2020 ആകുമ്പോഴേക്കും ട്രേഡ് യൂണിയന്‍ ഇംപാക്ട് അനുസരിച്ച്, 90 ശതമാനത്തിലധികം തൊഴിലാളികള്‍ക്കും ശമ്പള പുനഃസ്ഥാപനമുണ്ടാകുമെന്നാണ് കരുതുന്നത്.അതോടെ 90% ജീവനക്കാരും സാമ്പത്തിക അടിയന്തരാവസ്ഥയില്‍ സ്വീകരിച്ച നടപടികളില്‍ നിന്നും വിമുക്തമാകും.

70,000 യൂറോ വരെ സമ്പാദിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും 2020 ഓടെ ഈ പുനരുദ്ധാരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും.2020 ആകുമ്പോഴേക്കും ജോലിക്കാര്‍ പെന്‍ഷന്‍, പെന്‍ഷന്‍ ലെവിയും അഡ്ജസ്റ്റ്മെന്റുമൊക്കെയായി 6.2% മുതല്‍ 7.4% വരെ വര്‍ധന ലഭിക്കും.30,000 അല്ലെങ്കില്‍ അതില്‍ കുറവ് സമ്പാദിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ കരാര്‍ കാലാവധിയോടെ ശമ്പളവും പെന്‍ഷന്‍ ക്രമീകരണവും ഉള്‍പ്പടെ 7.4% വര്‍ധന ഉണ്ടാകും.

50,000 മുതല്‍ 55,000 യൂറോ ശമ്പളം ലഭിക്കുന്നവര്‍ക്ക് ഏഴുശതമാനം വര്‍ദ്ധന ലഭിക്കും. 55,000 യൂറോ മുതല്‍ 80,000 വരെയുള്ളവരുടെ ശമ്പളം 6.6 ശതമാനം മുതല്‍ 6.9 ശതമാനം വരെ കൂടും.2018 ജനുവരി 1 മുതല്‍ പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍ വരും.

21 ട്രേഡ് യൂണിയനുകളില്‍, യുണൈറ്റ്, എഎസ്ടിഐ, ഇന്‍ഫോം, ടിയുഐ എന്നീ യൂണിയനുകള്‍ ഈ കരാറിനെ അംഗീകരിച്ചിട്ടില്ല.പുതിയ അധ്യാപകര്‍ക്ക് ദ്വിതല പേ സിസ്റ്റം അനുവദിക്കില്ലെന്നതു ചൂണ്ടിക്കാട്ടിയാണ് അധ്യാപക യൂണിയന്‍ ഈ കരാര്‍ നിരസിച്ചത്.ഇതംഗീകരിക്കാത്ത അധ്യാപകര്‍ക്ക് സാമ്പത്തിക പിഴകളെ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു.ശമ്പളപരിഷ്‌കരണം ബാധകമാകാത്ത വിഭാഗം തൊഴിലാളികളുള്‍പ്പെട്ടതാണ് മറ്റ് മൂന്ന് യൂണിയനുകള്‍.

Scroll To Top