Tuesday February 20, 2018
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാരെ തേടി വിദേശരാജ്യ പ്രതിനിധികള്‍ എത്തുന്നത് മികച്ച ശമ്പള വാഗ്ദാനവുമായി ,സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ നഴ്സുമാര്‍ രാജ്യം വിട്ടേക്കുമെന്ന് ഐഎന്‍എം ഓ 

അയര്‍ലണ്ടിലെ നഴ്സുമാരെ തേടി വിദേശരാജ്യ പ്രതിനിധികള്‍ എത്തുന്നത് മികച്ച ശമ്പള വാഗ്ദാനവുമായി ,സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ നഴ്സുമാര്‍ രാജ്യം വിട്ടേക്കുമെന്ന് ഐഎന്‍എം ഓ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ പരിചയസമ്പന്നരായ നേഴ്സുമാരെ ആകര്‍ഷകമായ ശമ്പളവാഗ്ദാനങ്ങളിലൂടെ ജോലിക്കെടുത്ത് വിദേശരാജ്യങ്ങള്‍.

യുകെയിലും ആസ്ട്രേലിയയിലും ഉള്ള ആശുപത്രികള്‍ക്ക് ജോലിക്കെടുക്കാന്‍ ഏറ്റവും താല്‍പര്യമുളളതും പ്രാധാന്യം കൊടുക്കുന്നത് അയര്‍ലണ്ടിലെ നേഴ്സ്മാരെയാണെന്നാണ് ഐഎന്‍ എം ഓ യുടെ വെളിപ്പെടുത്തല്‍.അയര്‍ലണ്ടില്‍ ലഭിക്കുന്നതിനെക്കാള്‍ മികച്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളുമാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ഐറിഷ് നേഴ്സസ്സ ആന്‍ഡ് മിഡ്വൈഫ്സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ഫില്‍ നീ ഷിങ്‌ഡേ അഭിപ്രായപ്പെടുന്നു

നേഴ്സുമാരുടെ വ്യവസ്ഥകള്‍ സ്വീകരിക്കുകയും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതും നേഴ്സുമാരെ വിദേശങ്ങളിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതായി .സംഘടനാ ഭാരവാഹികള്‍ പറയുന്നു. മാത്രമല്ല അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുവെന്നത് എവിടെയും ജോലി ലഭിക്കാനുള്ള അധിക മുന്‍ഗണനയായി കരുതപ്പെടുകയും ചെയ്യുന്നു.

കുട്ടികളെ പരിചരിക്കുന്ന നേഴ്സുമാരെയാണ് വന്‍ ഓഫറുകള്‍ നല്‍കി ജോലിക്കെടുക്കാന്‍ ശ്രമിക്കുന്നത്. പല ആശുപത്രികളിലെയും സീനിയര്‍ നേഴ്സുമാര്‍ ഇത്തരത്തില്‍ വിദേശരാജ്യങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.

സാഹചര്യങ്ങളാല്‍ ഐറിഷ് നഴ്സുമാരെ നാടുവിടാന്‍ പ്രേരിപ്പിക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്.സീനിയര്‍ നഴ്സാണ് എന്ന കാരണത്താല്‍ ഇരട്ടി സമയം ജോലി ചെയ്യേണ്ട അവസ്ഥയാണ് മിക്ക സ്ഥാപനങ്ങളിലും.ദുബായില്‍ പോയി ജോലി ചെയ്താല്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതിന്റെ ഇരട്ടി ശമ്പളം ലഭിക്കുമെങ്കില്‍ ആരും അത്തരം ഒരു സ്വീകരിക്കില്ലേ?

സ്വന്തം രാജ്യത്ത് അവഗണന നേരിടുമ്പോള്‍ ഐറിഷ് നേഴ്സുമാര്‍ ഇത്തരത്തിലുള്ള ജോലി വാഗ്ദാനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് എന്നാണ് ചില മാധ്യമങ്ങള്‍ ഐഎന്‍എം ഓ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ നഴ്സുമാര്‍ രാജ്യം വിടാന്‍ തയ്യാറെടുക്കുമെന്നാണ് ഐഎന്‍ എംഓ ,സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.

Scroll To Top