Monday December 18, 2017
Latest Updates

അയര്‍ലണ്ടിലെ നഴ്സുമാരുടെ എണ്ണം 25 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് ഐഎന്‍എം ഓ,ശമ്പളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യം 

അയര്‍ലണ്ടിലെ നഴ്സുമാരുടെ എണ്ണം 25 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന് ഐഎന്‍എം ഓ,ശമ്പളം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളിലെ നഴ്സുമാരുടെ എണ്ണം 25 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് ഐഎന്‍എം ഓ.അഞ്ചു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആശുപത്രികളില്‍ സ്റ്റാഫിന്റെ എണ്ണം അനുപാതം രോഗികളുടെ എണ്ണമനുസരിച്ച് പുനഃ ക്രമീകരിക്കണമെന്നും ഐഎന്‍എം ഓ ധന-ആരോഗ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

ഒക്‌റ്റോബറിലെ ബജറ്റില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നും ഐഎന്‍എംഓ ആവശ്യപ്പെട്ടിട്ടുണ്ട്.അന്താരാഷ്ട്ര നിലവാരത്തിലേക്ക് അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയിലെ ശമ്പളഘടന ഇനിയും എത്തിയിട്ടില്ല.അതിനുള്ള നടപടികള്‍ സ്വീകരിച്ച് അയര്‍ലണ്ടിലെ നഴ്സുമാരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ അടിയന്തര നടപടി വേണം’.ഐഎന്‍എംഓ ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് കൂടുതല്‍ ധനസഹായം ഏര്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു..

അതേസമയം അടുത്ത വര്‍ഷം മുതല്‍ സൗജന്യ ജി പി കെയര്‍ നല്‍കിവരുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഐഎന്‍എം ഓ വൃത്തങ്ങളെ അറിയിച്ചു.ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയതിനുശേഷം പുതുതുതായി എത്ര വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തണമെന്ന തീരുമാനമെടുക്കും.നിലവില്‍ ഈ പദ്ധതിയിലൂടെ ആറ് വയസ്സിന് താഴെ ഉള്ളവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.

ഡയഗ്‌നോസ്റ്റിക്ക് എന്‍ഡോസ്‌ക്കോപ്പി ടെസ്റ്റിനായി ആശുപത്രികളില്‍ കാത്തു നില്‍ക്കുന്ന നൂറുകണക്കിന് പേര്‍ക്ക് നേഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേയ്സ് ഫണ്ട് (NTPF) മുഖേന സ്വകാര്യ ആശുപത്രകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 7 ലക്ഷം യൂറോ നല്‍കേണ്ടതായി വരും.

Scroll To Top