Wednesday August 15, 2018
Latest Updates

അയര്‍ലണ്ടിലെ നഗരമേഖലകളില്‍ തരിശു കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും സര്‍ക്കാര്‍ പിടിച്ചെടുത്ത് വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി,ഭവന പ്രതിസന്ധിയ്ക്ക് പരിഹാരമാവുമോ ?

അയര്‍ലണ്ടിലെ നഗരമേഖലകളില്‍ തരിശു കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും സര്‍ക്കാര്‍ പിടിച്ചെടുത്ത് വീടുകള്‍ നിര്‍മ്മിക്കുമെന്ന് മന്ത്രി,ഭവന പ്രതിസന്ധിയ്ക്ക് പരിഹാരമാവുമോ ?

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഗരമേഖലകളിലെ മര്‍മ്മപ്രധാനമായ തരിശു സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സോഷ്യല്‍ ഹൗസിംഗിന് ഉപയോഗിക്കുമെന്ന് ഭവനമന്ത്രി ഓവന്‍ മര്‍ഫി.നഗരമേഖലകളില്‍ ആയിരക്കണക്കിന് പ്ലോട്ടുകളാണ് ഇങ്ങനെ തരിശായി കിടക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇത്തരത്തില്‍ പിടിച്ചെടുത്ത ഭൂമിയിലടക്കം സോഷ്യല്‍ ഹൗസിംഗ് നിര്‍മ്മിക്കാന്‍ പുതിയ ഒരു ഏജന്‍സിയെ തന്നെ ചുമതലയേല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഡബ്ലിന്‍ നഗരത്തില്‍ പോലും പ്രധാന റോഡുകള്‍ക്കരികിലുള്ള ഒട്ടേറെ വന്‍ പ്ലോട്ടുകള്‍ പാര്‍ക്കിംഗിനടക്കമായി മാറ്റി വെച്ചിരിക്കുന്ന രീതി ഒഴിവാക്കാനായി കൂടിയാണ് ഇത്തരം നടപടികള്‍.

തരിശായി കിടക്കുന്ന പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഭവന നിര്‍മ്മാണത്തിനായി വിട്ടു കൊടുക്കാം എന്ന് ധാരണയായിട്ടുണ്ട്.

നാഷ്ണല്‍ ഡവലപ്പ്‌മെന്റ് പ്ലാനിന്റെ ഭാഗമായി തയാറാക്കിയ 116 മില്യണ്‍ യൂറോയുടെ നിക്ഷേപപദ്ധതിയിലൂടെ നടപ്പാക്കാനുദ്ദേശിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.ഇവയുടെ നടപടിക്രമങ്ങളും ധനവിനിയോഗവും കാര്യക്ഷമമാക്കാനും പരിശ്രമിക്കുമെന്ന് നാഷണല്‍ കണ്‍സ്ട്രക്ഷന്‍ സമ്മിറ്റില്‍ മന്ത്രി മര്‍ഫി വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം 35000ലേറെപേരാണ് വീട് വാങ്ങുന്നതിനായി മോര്‍ട്‌ഗേജിനെത്തിയത്.എന്നാല്‍ 27000പേര്‍ക്ക് മാത്രമേ വീടുകള്‍ കിട്ടിയുള്ളു.ഈ ഗ്യാപ് കൂടിക്കൂടി വരികയാണ്.2011നുശേഷമുള്ള ഏറ്റവും വലിയ വിടവാണ് ഇതെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡെര്‍മോട് ഒ ലിയറി പറഞ്ഞു.
അതേസമയം വീടുകള്‍ കിട്ടാതെ ജനങ്ങള്‍ ക്ലേശിക്കുമ്പോഴും ആയിരക്കണക്കിന് പ്രോപ്പര്‍ട്ടികള്‍ താമസിക്കാനാളില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്

രാജ്യത്ത് 96000നും 183000 ഇടയില്‍ ആളില്ലാ പ്രോപ്പര്‍ട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. 3000 യൂണിറ്റുകള്‍ സോഷ്യല്‍ഹൗസിംഗ് പര്‍പ്പസിനായി കഴിഞ്ഞ ഒരു വര്‍ഷം മാറ്റിയിട്ടുകൂടിയാണ് ഇത്രയും പ്രോപ്പര്‍ട്ടികള്‍ ഒഴിഞ്ഞു കിടക്കുന്നത്.3000 ഒഴിഞ്ഞ യൂണിറ്റുകള്‍ ഹൗസിംഗ് ഏജന്‍സി ഏറ്റെടുത്തെന്നും അടുത്ത 36 മാസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ ഹൗസിംഗിനായി 1600 വീടുകള്‍ വാങ്ങുമെന്നും ആര്‍ടിഇ റിപ്പോര്‍ട്ട് ചെയ്യുന്നു

Scroll To Top