Saturday July 21, 2018
Latest Updates

അയര്‍ലണ്ടിലെ തൊഴില്‍ അവസരങ്ങളില്‍ സര്‍വ്വകാല റിക്കോര്‍ഡ്,വളര്‍ച്ചാ നിരക്ക് മുന്‍ പ്രതീക്ഷകളെക്കാള്‍ അധികം,രാജ്യം വികസനകുതിപ്പിലെന്ന് സെന്‍ട്രല്‍ ബാങ്ക് 

അയര്‍ലണ്ടിലെ തൊഴില്‍ അവസരങ്ങളില്‍ സര്‍വ്വകാല റിക്കോര്‍ഡ്,വളര്‍ച്ചാ നിരക്ക് മുന്‍ പ്രതീക്ഷകളെക്കാള്‍ അധികം,രാജ്യം വികസനകുതിപ്പിലെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മൊത്ത ഉത്പാദന വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതലാകുമെന്ന് സെന്‍ട്രല്‍ ബാങ്ക്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 4.4 ശതമാനം ഗ്രോസ് ഡൊമസ്റ്റിക്ക് പ്രൊഡക്ട് (GDP) വളര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചയെക്കാള്‍ കൂടുതലാണിതെന്നാണ് ബാങ്കിന്റെ നിരീക്ഷണം.

അടുത്ത രണ്ട് വര്‍ഷങ്ങളിലായി എണ്‍പത്തൊമ്പതിനായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമാണെന്ന് ബാങ്ക് നിരീക്ഷിക്കുന്നു.

രാജ്യം സാമ്പത്തിക വളര്‍ച്ചയിലേക്ക് തന്നെയാണ്.2007 ലെ സാമ്പത്തിക മുന്നേറ്റത്തിന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ഈ വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടാകും.

ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടും വരും വര്‍ഷത്തേക്കുള്ള സാമ്പത്തിക പ്രതീക്ഷിത വളര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഡൊമസ്റ്റിക്ക് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതും ഉപഭോക്താക്കള്‍ പണം ഇറക്കാന്‍ തയ്യാറാകുന്നതും വളര്‍ച്ചയുടെ മറ്റ് കാരണങ്ങളാണ്. ട്രേഡിങ്ങ് പാട്ണര്‍മാര്‍ക്കിടയില്‍ പ്രതീക്ഷിച്ചതിനേക്കാളും ഡിമാന്‍ഡ് വര്‍ദ്ധിച്ചത് അയര്‍ലണ്ടിലെ കയറ്റുമതിയില്‍ ലാഭമുണ്ടാക്കാന്‍ സഹായിച്ചതായും സെന്ററല്‍ ബാങ്ക് നിരീക്ഷിക്കുന്നു.

ഭവനമേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതികളൂം തൊഴില്‍ സൃഷ്ടിക്ക് ഗതിവേഗം കൂട്ടുമെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top