Monday June 25, 2018
Latest Updates

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാര്‍ നയം വ്യക്തമാക്കുന്നു…അബോര്‍ഷന്‍ നിയമവിധേയമാക്കിയാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാകില്ല !

അയര്‍ലണ്ടിലെ ഡോക്റ്റര്‍മാര്‍ നയം വ്യക്തമാക്കുന്നു…അബോര്‍ഷന്‍ നിയമവിധേയമാക്കിയാലും ഗര്‍ഭച്ഛിദ്രം നടത്താന്‍ തയ്യാറാകില്ല !

ഡബ്ലിന്‍:എട്ടാം ഭരണഘടനാ ഭേദഗതിയിലൂടെ അബോര്‍ഷന്‍ നിയമത്തിനായുള്ള റഫറണ്ടം നടപ്പാക്കാന്‍ സര്‍ക്കാര്‍ പക്ഷം ശ്രമിക്കുന്നതിനിടെ കടുത്ത എതിര്‍പ്പുമായി അയര്‍ലണ്ടിലെ ഡോക്റ്റര്‍മാര്‍.

അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് പത്തില്‍ ഏഴു പേരും അബോര്‍ഷനില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം ഗര്‍ഭഛിദ്രം ആവശ്യപ്പെടുന്നവര്‍ക്കു ചെയ്തുകൊടുക്കാന്‍ തയ്യാറല്ലെങ്കിലും,നിയമം നടപ്പായാല്‍ ഇതിനുള്ള സൗകര്യം ലഭ്യമാക്കുന്ന ഒരു ഡോക്ടറെ നിര്‍ദ്ദേശിക്കാന്‍ അവര്‍ ബാധ്യസ്ഥരായിരിക്കും.

അതേ സമയം അബോര്‍ഷന്‍ നിയമ വിധേയമാക്കുന്നതിനുള്ള അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം ഡോക്ടര്‍മാറും എട്ടാം നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യത്തെ പിന്താങ്ങുന്നവരാണ്. 58.5 ശതമാനം പേരാണ് ഗവണ്മെന്റ് തീരുമാനത്തെ അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. എന്നാല്‍ , 25.3 ശതമാനം ഡോക്ടര്‍മാര്‍ തീരുമാനത്തിന് എതിരായിരിക്കുമെന്നും അറിയിച്ചു. 14.5 ശതമാനം ആളുകള്‍ വിഷയത്തില്‍ അഭിപ്രായം ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

അയര്‍ലണ്ടിലോ ബ്രിട്ടനിലോ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് ഗര്‍ഭഛിദ്രം നടത്തുന്നതില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല . അതിനാലാണ് അബോര്‍ഷന്‍ നടത്തുന്നതിന് അവര്‍ തയാറാകാത്തതെന്നു സര്‍വേയില്‍ പങ്കെടുത്ത ഡോ. മക് ഗ്രൈന്‍ പറഞ്ഞു.

ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അത്ര സ്വാഭാവികമല്ലെങ്കിലും പലപ്പോഴും ചെറിയ അശ്രദ്ധ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. റഫറണ്ടം പാസായാലും കൃത്യമായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ ഗര്‍ഭഛിദ്രം നടത്തുന്നതിന് വേണ്ടി കണ്ടെത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍ നിലപാടുകളെ അംഗീകരിക്കുന്ന ഡോ. മക് ഗ്രൈന്‍ പറഞ്ഞു.

Scroll To Top