Monday November 20, 2017
Latest Updates

അയര്‍ലണ്ടിലെ ട്രാക്കര്‍ മോര്‍ട്ഗേജ് വിവാദംഃ നിങ്ങളും കബളിപ്പിക്കപ്പെട്ടോ?

അയര്‍ലണ്ടിലെ ട്രാക്കര്‍ മോര്‍ട്ഗേജ് വിവാദംഃ നിങ്ങളും കബളിപ്പിക്കപ്പെട്ടോ?

ട്രാക്കര്‍ മോര്‍ട്ഗേജ് വിവാദം ഈ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.
ഒറീച്ചന്റ്സ് കമ്മിറ്റി ഇതില്‍ തെളിവെടുപ്പ് നടത്തി വരികയാണ്. എന്താണ് സംഭവിച്ചത്. കബളിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ നിങ്ങളും പെടുന്നുണ്ടോ? തുടര്‍ന്നു വായിക്കുക.

എന്താണ് ട്രാക്കര്‍ മോര്‍ട്ഗേജ് റേറ്റ്?
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് റേറ്റിനേക്കാള്‍ ഒരു ശതമാനം കൂടുതലാണ് ട്രാക്കര്‍ മോര്‍ട്ഗേജ് നിരക്ക്. ഇത് വേര്യബിള്‍- ഫിക്സഡ് നിരക്കുകളേക്കാള്‍ വളരെ താഴ്ന്നതാണ്.
എന്തുകൊണ്ടാണ് ട്രാക്കര്‍ മോര്‍ട്ഗേജ് റേറ്റ് വാര്‍ത്തയില്‍ ഇടം നേടിയത്?
ആയിരക്കണക്കിന് ട്രാക്കര്‍ മോര്‍ട്ഗേജ് ഇടപാടുകാര്‍ക്ക് ചില ബാങ്കുകള്‍ ട്രാക്കര്‍ നിരക്കുകളുടെ പ്രയോജനം നല്‍കുന്നില്ലെന്നും ഉയര്‍ന്നപലിശനിരക്ക് ഈടാക്കുന്നതായും 2015 അവസാനം കണ്ടെത്തി.ബാങ്കുകള്‍ക്ക് തോന്നിയ മാതിരിയായിരുന്നു പലിശ നിരക്ക്.ചോദ്യം ചെയ്തവരില്‍ അധികം പേര്‍ക്കും മറുപടി നല്‍കാന്‍ പോലും ബാങ്കുകള്‍ തയ്യാറായില്ല.ബാങ്ക് പറയുന്ന തുക തിരിച്ചടയ്ക്കാന്‍ മാത്രമായിരുന്നു നിര്‍ദേശം. ഇതോടെ 15 ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിച്ച് അധിക നിരക്ക് ഈടാക്കിയവരെ കണ്ടെത്താന്‍ കേന്ദ്ര ബാങ്ക് നിര്‍ദേശം നല്‍കി.

എത്രപേരെ ഈ തട്ടിപ്പ് ബാധിച്ചു?
കുറഞ്ഞ നിരക്ക് നിഷേധിക്കപ്പെട്ടവര്‍ മുപ്പതിനായിരത്തോളം വരുമെന്നും അത് നിലവില്‍ കണക്കാക്കിയിരിക്കുന്നതിന്റെ ഇരട്ടിയാണെന്നും അന്വേഷണ കമ്മിഷനു മുമ്പില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ പഡ്രായ്ക് കിസെന്‍ വെളിപ്പെടുത്തി.

കബളിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ?
യഥാര്‍ഥ ട്രാക്കര്‍ റേറ്റ് ഇടപാടുകാര്‍ക്കെല്ലാം ലഭിച്ചു തുടങ്ങിയെങ്കിലും അധികമായി ഈടാക്കിയ പലിശ തുക പലര്‍ക്കും തിരിച്ചു ലഭിച്ചിട്ടില്ല.

അധിക പലിശ ഈടാക്കിയതിന്റെ പ്രത്യാഘാതം എന്തൊക്കെ?
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ തട്ടിപ്പു മൂലമുണ്ടായത്.ബാങ്ക് പറഞ്ഞ പണം അടയ്ക്കാത്ത നൂറോളം കുടുംബങ്ങള്‍ക്ക് തങ്ങളുടെ വീട് നഷ്ടപ്പെട്ടു. വായ്പാ തിരിച്ചടവ്കാരുടെ ബജറ്റ് താറുമാറായി. മാനസിക ആഘാതവും ആരോഗ്യ പ്രശ്ങ്ങളും മൂലം നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായി.തോമസ് റയന്‍ എന്ന നാല്‍പത്തേഴുകാരന് ഹൃദയാഘാതമുണ്ടായതായി ഓര്‍ച്ചന്റ്സ് ഫിനാന്‍സ്
കമ്മിറ്റിക്കു മുമ്പാകെ നടന്ന തെളിവെടുപ്പില്‍ വെളിപ്പെടുത്തി.ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ദുരിതപാശത്താല്‍ വലിഞ്ഞു മുറുക്കുകയായിരുന്നു ബാങ്കുകള്‍ എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.

Scroll To Top