Thursday November 15, 2018
Latest Updates

അയര്‍ലണ്ടിലെ ടി വി ലൈസന്‍സ് എങ്ങനെ അടയ്ക്കാതിരിക്കാം ?

അയര്‍ലണ്ടിലെ ടി വി ലൈസന്‍സ് എങ്ങനെ അടയ്ക്കാതിരിക്കാം ?

ഡബ്ലിന്‍ :ടിവി ലൈസന്‍സ് ഫീസ് നല്‍കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന് വിശദീകരിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മ തരംഗമാകുന്നു.4,000 അംഗങ്ങളുള്ള ഈ ഫേസ്ബുക്ക് കൂട്ടായ്മ, പ്രോസിക്യൂട്ട് ചെയ്താല്‍ കോടതിയെ എങ്ങനെ നേരിടണമെന്നും പഠിപ്പിക്കുന്നുണ്ട്.

വീട്ടിലേക്കെത്തുന്ന ടിവി ലൈസന്‍സ് ഇന്‍സ്പെക്ടര്‍മാരുടെ പ്രവേശനം വിലക്കുന്ന നോട്ടീസ് കൊടുക്കാനാണ് സ്വകാര്യ കൂട്ടായ്മ നിര്‍ദ്ദേശിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ഡബ്ലിനില്‍ ജില്ലാ കോടതിയില്‍ 63 കേസുകളാണ് ടിവി ലൈസന്‍സ് പുതുക്കാത്തതുമായി ബന്ധപ്പെട്ടു വന്നത്.ഇതില്‍ 36 കേസുകള്‍ പിന്‍വലിക്കപ്പെട്ടു.ആര്‍ടിഇയ്ക്ക് പണം നല്‍കേണ്ട ആവശ്യമില്ലെന്നതാണ് ഈ ഫേസ്ബുക്ക് കൂട്ടായ്മയുടെ നിലപാട്.

‘നിങ്ങളുടെ വീട്ടില്‍ ആര്‍ടിഇ സ്ട്രീം പ്രോഗ്രാമുകള്‍ തരുന്നു,തുടര്‍ന്ന് പണം ആവശ്യപ്പെടുന്നു.സ്‌കൈ അല്ലെങ്കില്‍ വിര്‍ജിന്‍ അതു ചെയ്യുന്നതുപോലെയല്ല ആര്‍ടിഇ ചെയ്യുന്നത്.ആര്‍ടിഇ വ്യത്യസ്തമാണ്. നാം ജനങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് വേണം ആര്‍ടിഇ ഭീഷണിപ്പെടുത്തരുത്’ കൂട്ടായ്മ പറയുന്നു.ടിവി ലൈസന്‍സ് പുതുക്കാത്തതിന് നോട്ടീസ് ലഭിച്ച 27 പേര്‍ അത് അവഗണിച്ചതായി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ അറിയിക്കുന്നു.

ഇന്‍സ്പെക്റ്ററുടെ ‘പീഡനവും അധികാര ദുരുപയോഗവും സംബന്ധിച്ച രണ്ട് പരാതികളെങ്കിലും ആന്‍ പോസ്റ്റിനെതിരെ ഉയരാറുണ്ടെന്ന് കൂട്ടായ്മ വെളിപ്പെടുത്തുന്നു.160 യൂറോയാണ് ഒരു വര്‍ഷത്തെ ലൈസന്‍സ് ഫീസ്.

ഫേസ്ബുക്ക് ടി.വി. ലൈസന്‍സ് വിരുദ്ധ ഗ്രൂപ്പിന് പുതിയ അംഗങ്ങളെ അനുവദിക്കുന്നതിന് കര്‍ശനമായ നയമുണ്ട്.ഇതില്‍ ചേരുന്നവര്‍ക്ക് യഥാര്‍ഥ പേരോ, യൂസര്‍ പേരുകളോ നല്‍കാവുന്നതാണ്.ആര്‍ടിഇയിലെയോ, ആന്‍ പോസ്റ്റിലെയോ ജീവനക്കാരോ ടി.വി ലൈസന്‍സ് കളക്ഷന്‍ ‘വ്യവസായവുമായി ബന്ധപ്പെട്ട മൂന്നാം കക്ഷിയോ നിയമ സ്ഥാപനമോ ആകരുതെന്നു വ്യവസ്ഥയുണ്ട്.

പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനുള്ള ഫീസ് വളരെ ഉയര്‍ന്നതാണ്.2017ല്‍ 433,000പരിശോധനകളാണ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയത്. 2016ല്‍ ഇത് 70,000 മാത്രമായിരുന്നു.ഇവേഷന്റെ നിരക്ക് 2013 ല്‍ 15.3 ശതമാനമായിരുന്നത് പോയവര്‍ഷം 14.1% ആയി .40 മില്ല്യന്‍ യൂറോയുടെ നഷ്ടമാണ് ഇത് ബ്രോഡ്കാസ്ററിംഗ് മേഖലയ്ക്കുണ്ടാക്കുന്നത്.കെയിലെ നിരക്ക് 6 -7% ആണ്.

ആര്‍.ടി.ഇ യുടെ ആകെ വരുമാനം കഴിഞ്ഞ വര്‍ഷം 337.6 മില്ല്യണ്‍ ആയിരുന്നു. ഇതില്‍ പകുതിയും (55%) ടിവി ലൈസന്‍സില്‍ നിന്നാണ്.

TV LICENCE RESISTANCE IRELAND എന്ന ഗ്രൂപ്പാണ് വിപ്ലവകരമായ മാറ്റത്തിനായി വാദിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top