Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ ടി ഡി മാരില്‍ അഞ്ചിലൊന്നും വീട്ടുടമകളും,റിയല്‍ എസ്റ്റേറ്റുകാരും ഇവരെങ്ങനെ നാട് നന്നാക്കും ?

അയര്‍ലണ്ടിലെ ടി ഡി മാരില്‍ അഞ്ചിലൊന്നും വീട്ടുടമകളും,റിയല്‍ എസ്റ്റേറ്റുകാരും ഇവരെങ്ങനെ നാട് നന്നാക്കും ?

ഡബ്ലിന്‍:രാജ്യത്തെ ജനങ്ങള്‍ പാര്‍പ്പിട സൗകര്യമില്ലാതെ നെട്ടോട്ടമോടുമ്പോള്‍ ടി ഡി മാരും മന്ത്രിമാരുമായവരില്‍ അഞ്ചിലൊന്ന് പേരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ !ഇവരുടെ കൈവശമുള്ളത് ഒഴിവുകാല വസതികളടക്കമുളള വന്‍ ഭുസ്വത്ത്.

ഐറിഷ് പാര്‍ലമെന്റ് രജിസ്റ്റര്‍ വഴി ഓരോ ടി ഡിമാരുടെയും സ്വത്തുക്കളും സമ്പാദ്യവും രേഖപ്പെടുത്തിയതോടെയാണ് നേതാക്കളുടെ വസ്തുവകകളും റിയലേസ്റ്റേറ്റ് സമ്പാദ്യവും സംബന്ധിച്ച വിവരം പുറംലോകമറിയുന്നത്. ഇത് പ്രകാരം അഞ്ചില്‍ ഒന്ന് വീതം മന്ത്രിമാരുംടിഡിമാരും വീട്ടുടമകളും, വാടകയിനത്തില്‍ വരുമാനം ലഭിക്കുന്നവരാണ്.

ലെയിന്‍സ്റ്റര്‍ ഹൗസിലെ 30 അംഗങ്ങള്‍ക്ക് നിരവധി വീടുകളും മറ്റ് പ്രോപ്പര്‍ട്ടി നിക്ഷേപങ്ങളുമുള്ളതായി രജിസ്റ്ററില്‍ രേഖപ്പെടുത്തി. ഇതില്‍ അഞ്ച്മന്ത്രിമാര്‍ക്കും സഹമന്ത്രിമാര്‍ക്കും ഒഴിവകാല വസതികള്‍ വരെയുണ്ട്.രാഷ്ടീയ ശമ്പളത്തിന് പുറമെയുള്ള കൂടുതല്‍ പേരുടെയും വരുമാനം വീട്ടു വാടക വഴിയാണ് ലഭിക്കുന്നത്.

കെറി ടിഡിയായ മൈക്കേല്‍ ഹേലി റേയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുളളത്. ഇദ്ദേഹത്തിന്റെ കൈവശമുള്ള വസ്തുവകകളില്‍ 18 എണ്ണവും വാടക ലഭിക്കുന്നവയാണ്. വിദേശകാര്യ മന്ത്രി സൈമണ്‍ കോവെനയ്ക്ക് കോര്‍ക്കില്‍
വാടക ലഭിക്കുന്ന കെട്ടിടങ്ങള്‍ ഉണ്ട്.

കൃഷി മന്ത്രി മൈക്കേല്‍ ക്രീഡിന് ഹോളിഡേ ഹോമുകളും മറ്റ് മൂന്ന് പ്രോപ്പര്‍ട്ടികളും സ്വന്തമായുണ്ട്. ജൂനിയര്‍ ഡിഫന്‍സ് മന്ത്രി പോള്‍ കീഹോ, ജൂനിയര്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ ജിം ഡാലി തുടങ്ങിയവരും ഭുവുടമകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

വാടക നവീകരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇഴയുന്നതിന് കാരണക്കാര്‍ റിയല്‍ എസ്റ്റേറ്റുമായി ബന്ധമുള്ള രാഷ്ട്രീയക്കാരാണെന്നു ആരോപണം ഉണ്ടായിരുന്നു.എന്നാല്‍ ബിനാമി പേരുകളില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നതിന്റെ ഇരട്ടി വരുമെന്നാണ് പറയപ്പെടുന്നത്.

Scroll To Top