Tuesday January 24, 2017
Latest Updates

അയര്‍ലണ്ടിലെ ജീവനക്കാര്‍ ജോലിക്കിടയില്‍  പ്രതിദിനം  39 മിനിറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചെലവഴിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

അയര്‍ലണ്ടിലെ ജീവനക്കാര്‍ ജോലിക്കിടയില്‍  പ്രതിദിനം  39 മിനിറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചെലവഴിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജീവനക്കാര്‍ ഒരു ദിവസം ശരാശരി 39 മിനിറ്റ് സോഷ്യല്‍ നെറ്റ് വ ര്‍ക്കിംഗ് ചെലവഴിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലാണ് ജീവനക്കാര്‍ സമയം ചെലവഴിക്കുന്നത്. വില്യം ഫ്രൈ എന്ന സ്ഥാപനമാണ് സര്‍വേ നടത്തിയത്. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ 59% ജീവനക്കാരും ജോലിക്കിടയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരാണ്. 

ജീവനക്കാരുടെ സ്വകാര്യ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ 95 ശതമാനം തൊഴില്‍ദായകരും ജോലി സംബന്ധമായ കോണ്‍ടാക്ടുകള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും സര്‍വേ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നടന്ന മറ്റൊരു സര്‍വേയില്‍ അയര്‍ലണ്ടിലെ 80 ശതമാനം ജീവനക്കാരും അഥവാ പത്തില്‍ എട്ട് പേരും ജോലിക്കിടയില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. 

എന്നാല്‍ ഈ വര്‍ഷം നടന്ന സര്‍വേയില്‍ സോഷ്യല്‍ ജോലിക്കിടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം 6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് തൊഴില്‍ദായകരെ സംബന്ധിച്ച് ആശ്വാസകരമാണ്.

Scroll To Top