Monday February 20, 2017
Latest Updates

അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് : തൊഴിലില്ലായ്മ കുറഞ്ഞത് റിക്കോര്‍ഡ് വേഗതയില്‍

അയര്‍ലണ്ടിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് : തൊഴിലില്ലായ്മ കുറഞ്ഞത് റിക്കോര്‍ഡ് വേഗതയില്‍

ഡബ്ലിന്‍:2009നു ശേഷം ആദ്യമായി അയര്‍ലണ്ടില്‍ ജോലിക്കാരുടെ എണ്ണം 2 മില്ല്യണ്‍ കടന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (സി.എസ്.ഒ). ഏപ്രില്‍-ജൂണ്‍ മാസത്തിനിടയില്‍ 2.9% (56,200 പേര്‍) വര്‍ദ്ധനവാണ് ജോലിക്കാരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള ആകെ ജോലിക്കാരുടെ എണ്ണം 2,014,900 ആണ്. 2008ലെ സാമ്പത്തിക മാന്ദ്യത്തിനു മുമ്പ് രാജ്യത്ത് 2.16 മില്ല്യണ്‍ പേര്‍ക്കാണ് ജോലി ഉണ്ടായിരുന്നത്.

2016 തുടങ്ങിയ ശേഷം ആഴ്ചയില്‍ 1,000 ജോലി വീതം സമ്പദ് വ്യവസ്ഥയിലേയ്ക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. 2016ന്റെ രണ്ടാം പാദത്തില്‍ ഫുള്‍ ടൈം ജോലിക്കാരുടെ എണ്ണത്തില്‍ 3%വും (44,900 പേര്‍), പാര്‍ട്ട് ടൈം ജോലിക്കാരുടെ എണ്ണത്തില്‍ 2.5%വും (11,400) വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും സി.എസ്.ഒ കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മൂന്നു മാസങ്ങള്‍ക്കിടെ തൊഴിലില്ലാത്തവരുടെ എണ്ണം 11.1% കുറഞ്ഞു.

കൂടുതല്‍ ജോലിസാധ്യതകളുണ്ടാകുന്നത് മെച്ചപ്പെട്ട സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കുമെന്ന് ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍ പ്രതികരിച്ചു.

Scroll To Top