Friday August 18, 2017
Latest Updates

അയര്‍ലണ്ടിലെ ചെസ്സില്‍ പുതിയ മലയാളി താരോദയം :സൂസന്‍ മരിയ അജി 

അയര്‍ലണ്ടിലെ ചെസ്സില്‍ പുതിയ മലയാളി താരോദയം :സൂസന്‍ മരിയ അജി 

മാനര്‍ഹാമില്‍ട്ടണ്‍ (കൗണ്ടി ലിട്രിം):കൗണ്ടി ലിട്രിമിലെ മരം കോച്ചുന്ന വിന്റ്ററിലെ വൈകുന്നേരങ്ങളില്‍ സൂസന്റെ പപ്പാ അജി സമയംപോക്കിനു കാണിച്ചുകൊടുത്ത കളി പക്ഷേ കൊച്ചു സൂസന്‍ കാര്യമായെടുത്തു.വെറും രണ്ടു വര്‍ഷം മുന്‍പ് ചതുരംഗം കളിക്കാനാരംഭിച്ച സൂസന്‍ പക്ഷെ ഇന്നു കളിക്കുന്നത് മറ്റു രാജ്യങ്ങളുമായാണ്.

ഈ ആഴ്ച ഓസ്ട്രിയയിലെ മുറീക്കില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍’അണ്ടര്‍ 12 ‘ വിഭാഗത്തില്‍ അയര്‍ലണ്ടിനെ പ്രധിനിധീകരിക്കുന്നതു ഈ മലയാളി പെണ്‍കൊടിയാണ്!

മാനര്‍ഹാമില്‍ട്ടനിലെ സെയിന്റ് ക്ലയര്‍സ് നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സൂസന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ കോണ്‍ലനും,കോച്ച് കോളമും എല്ലാ പിന്‍തുണയും നല്‍കുന്നു.ഇതുവരെ ചെസ്സ് സ്‌കൂളില്‍ പഠ്യേതര വിഷയമായി ഉള്‍പ്പെടുത്താതിരുന്ന സെയിന്റ് ക്ലയര്‍സ് നാഷണല്‍ സ്‌കൂള്‍,സൂസന്റെ താല്പര്യവുംനേട്ടങ്ങളും പരിഗണിച്ചു സ്‌കൂളില്‍ പുതിയ ചെസ്സ് ക്ലബ്ബും ആരംഭിച്ചു കഴിഞ്ഞു.

ഐറിഷ് ചെ സ് യൂണിയന്റെ എല്ലാ  പിന്തുണയും സൂസനൊപ്പമുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഈ ആഴ്ച നടന്ന ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ സൂസന്‍ വിജയം നേടിയിട്ടുണ്ട്.ചെസ്സില്‍ മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ കരുനീക്കം ഇഷ്ടപ്പെടുന്ന സൂസന്റെ ആഗ്രഹം അയര്‍ലണ്ടിനെ അന്തരാഷ്ട്ര വേദികളില്‍ പ്രധിനിധീകരിക്കാനാണ്.നല്ലൊരു നര്‍ത്തകി കൂടിയായ സൂസന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ നിരവധിവേദികളില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

എറണാകുളം മുളന്തുരുത്തി കൊളങ്ങാത്ത് കുടുംബാംഗമായ ഈ കൊച്ചുമിടുക്കിയ്‌ക്കൊപ്പം മാനര്‍ഹാമില്‍ട്ടനിലെ നേഴ്‌സ് ആയ മാതാവ് ലിസയും,പിതാവ് അജിയും,സഹോദരന്‍ സീയോനും സുസന്റ്‌റെ പ്രോത്സാഹനത്തിനായി ഓസ്ട്രിയയിലുണ്ട്.ഈയടുത്ത കാലത്തു കളിച്ചഎല്ലാ കളികളിലും സൂസനോട് തോറ്റെന്നുള്ള മധുരം നിറഞ്ഞ ഒരു പരാതിയും പിതാവ് അജിയ്ക്കുണ്ട്!

നൈനാന്‍ തോമസ്

Scroll To Top