Monday December 18, 2017
Latest Updates

അയര്‍ലണ്ടിലെ ഗാര്‍ഹിക ഉപഭോക്താക്കളുടെ ഗ്യാസ് വൈദ്യതി നിരക്കുകളില്‍ വര്‍ദ്ധനവ്,നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ 

അയര്‍ലണ്ടിലെ ഗാര്‍ഹിക ഉപഭോക്താക്കളുടെ ഗ്യാസ് വൈദ്യതി നിരക്കുകളില്‍ വര്‍ദ്ധനവ്,നവംബര്‍ മുതല്‍ പ്രാബല്യത്തില്‍ 

ഡബ്ലിന്‍:എസ് എസ് ഇ എയര്‍ട്രിസിറ്റിയും, ബോര്‍ഡ് ഗ്യാസും വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍, ഗാര്‍ഹിക ഉപഭോക്താക്കളുടെ ഗ്യാസിന്റെയും വൈദുതിയുടെയും വില കുത്തനെ വര്‍ദ്ധിക്കും.

എസ് എസ് ഇ എയര്‍ട്രിസിറ്റിയില്‍ നിന്നും വൈദ്യുതി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് നവംബര്‍ ആദ്യം വില വര്‍ദ്ധനവ് നേരിടേണ്ടി വരും.

പ്രതിവര്‍ഷം ആകെ ബില്ലില്‍ 5.6% വീതം ഉപഭോക്ത്താക്കകള്‍ക്ക് അധിക ബാധ്യതയുണ്ടാക്കും.റെഗുലേറ്റഡ് നെറ്റ് വര്‍ക്കുകളിലുള്ള ചാര്‍ജുകളില്‍ അടുത്തിടെ പ്രഖ്യാപിച്ച വര്‍ദ്ധനവാണ് 5.6 ശതമാനം വര്‍ദ്ധനമേര്‍പ്പെടുത്താന്‍ കാരണമെന്ന് കമ്പനി പറയുന്നു.

നവംബര്‍ ഒന്ന് മുതല്‍, ബോര്‍ഡ് ഗ്യാസ് എനര്‍ജിയുടെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.9 ഉം ഗ്യാസ് ബില്ലുകളില്‍ 3.4 ശതമാനവും വര്‍ദ്ധനവുണ്ടാകും.

അതേസമയം, വൈദുതിയുടെയും ഗ്യാസിന്റെയും വില കുത്തനെ കുറയുമ്പോഴും ആനുപാതികമായി കുറയുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ നാല് വര്‍ഷത്തിനിടെ ആദ്യമായാണ് വില വര്‍ധിപ്പിക്കുന്നതെന്ന് എസ്എസ്ഇ എയര്‍ട്രിസിറ്റി ഹോം എനര്‍ജി ഡയറക്ടര്‍ ഡേവിഡ് മാനിങ് പറഞ്ഞു.

പേ ആസ് യു ഗോ ഉപഭോക്ക്താക്കള്‍ക്ക് ഈ വര്‍ദ്ധനവ് ബാധകമല്ല

Scroll To Top