Friday June 22, 2018
Latest Updates

അയര്‍ലണ്ടിലെ ‘ ഗാര്‍ഡ കാര്‍ഡ് ‘ നിര്‍ത്തലാക്കി,പകരം സംവിധാനം ഡിസംബ

അയര്‍ലണ്ടിലെ ‘ ഗാര്‍ഡ കാര്‍ഡ് ‘ നിര്‍ത്തലാക്കി,പകരം സംവിധാനം ഡിസംബ

ഡബ്ലിന്‍;അയര്‍ലണ്ടിലെ ഇമിഗ്രേഷന്‍ രജിസ്ട്രേഷനുള്ള അംഗീകൃത രേഖയായ ഗാര്‍ഡ കാര്‍ഡ് നിര്‍ത്തലാക്കി പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം.ഡിസംബര്‍ 11 മുതല്‍ ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ്(ഐ ആര്‍ പി) എന്നായിരിക്കും ഗാര്‍ഡ കാര്‍ഡിന് പകരമുള്ള സര്‍ട്ടിഫിക്കേറ്റ് അറിയപ്പെടുക.നിലവില്‍ ജിഎന്‍ഐബി കാര്‍ഡ് കൈവശമുള്ളവര്‍ക്ക് കാലാവധി തീരുന്ന മുറയ്ക്ക് അത് റസിഡന്‍സി കാര്‍ഡായി പുതുക്കിയെടുക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്.ഡിസംബര്‍ 11 മുതല്‍ രജിസ്ട്രാര്‍ ചെയ്യുന്നവര്‍ക്കും,പുതുക്കുന്നവര്‍ക്കും ഐറിഷ് റസിഡന്‍സി കാര്‍ഡാവും ലഭിക്കുക.

അയര്‍ലണ്ടില്‍ താമസിക്കാനുള്ള അര്‍ഹതയുള്ളയാളാണെന്നുള്ള അനുമതി പത്രവും ,ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് (ഉദാഹരണമായി പഠനം,ജോലി.അഥവ സന്ദര്‍ശനം )താമസത്തിനുള്ള അര്‍ഹത സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് എന്നുള്ള വിവരണവുമാണ് ഗാര്‍ഡ കാര്‍ഡിലെന്ന പോലെ ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡിലും രേഖപ്പെടുത്തുക.അയര്‍ലണ്ടില്‍ താമസിക്കുന്ന ഇന്ത്യ അടക്കമുള്ള മിക്ക രാജ്യങ്ങളില്‍ നിന്നുള്ളവരും എല്ലാ സമയത്തും കൈവശം വെയ്ക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള രേഖയാണ് ഇത്.ഗാര്‍ഡ ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും പരിശോധനയ്ക്കായി നല്‍കുകയും വേണം.

ഗാര്‍ഡാകാര്‍ഡില്‍ നിന്നും അധികം മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ് രൂപ കല്പന ചെയ്തിരിക്കുന്നത്.

ഡബ്ലിന്‍ നഗര പരിധിയിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന് ശേഷം ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ് പോസ്റ്റലിലായിരിക്കും ഇനി ലഭിക്കുക.ഇതിനായി കൃത്യമായ പോസ്റ്റല്‍ അഡ്രസ് (എയര്‍കോഡ് അടക്കം)ഐറിഷ് റസിഡന്‍സ് പെര്‍മിറ്റ് ഓഫിസില്‍ നല്‍കേണ്ടതുണ്ട്.മറ്റു കൗണ്ടികളില്‍ ഉള്ളവര്‍ രജിസ്ട്രേഷന്‍ നടത്തിയ ശേഷം പിന്നീട് അതാത് ഓഫിസുകളില്‍ എത്തി കാര്‍ഡ് വാങ്ങേണം.

രജിസ്ട്രേഷന്‍ ഫീസില്‍ മാറ്റം വരുത്തിയിട്ടില്ല.രജിസ്ട്രേഷനും,പുതുക്കലിനും 300 യൂറോ നിരക്ക് തുടരും.

കാര്‍ഡ് മാറ്റുന്നതിനുള്ള കാരണം ഐ ആര്‍ പി ഓഫിസ് വ്യക്തമാക്കിയിട്ടില്ല.എങ്കിലും വ്യാജമായ ഗാര്‍ഡ കാര്‍ഡ് രാജ്യത്ത് പ്രചാരത്തില്‍ ഉള്ളതായി നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

Scroll To Top