Saturday June 23, 2018
Latest Updates

അയര്‍ലണ്ടിലെ ഗഫൂര്‍ ക ദോസ്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 26 ന് ടെറല്‍സ്ടൗണില്‍ 

അയര്‍ലണ്ടിലെ ഗഫൂര്‍ ക ദോസ്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 26 ന് ടെറല്‍സ്ടൗണില്‍ 

ഡബ്ലിന്‍:ഗഫൂര്‍ ക ദോസ്ത് സംഘടിപ്പിക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 26 നു ടെറല്‍സ്ടൗണ്‍ ഗ്രൗണ്ടില്‍ വച്ച് തുടക്കം കുറിക്കുന്നു.

അയര്‍ലണ്ടിലെ കലാ കായിക മേഖലകളിലെ സ്ഥിരം സാന്നിധ്യമായ ഗഫൂര്‍ ക ദോസ്ത് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അയര്‍ലണ്ടിലെ കരുത്തരായ 9 ടീമുകള്‍ മാറ്റുരക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ വിജയികളായെത്തുന്നവരെ കാത്തിരിക്കുന്നത് അയര്‍ലണ്ടിലെ പ്രമുഖ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ സൂപ്പര്‍ ഡൂപ്പര്‍ നല്‍കുന്ന GKD എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളുമാണ് .

ഫുഡ് ഇന്‍ഡസ്ട്രിയിലെ പ്രകല്‍ഭരായ മലബാര്‍ ക്യൂസിന്‍,കോണ്‍ഫിഡന്റ് ട്രാവല്‍,റായ് സോളിസിറ്റര്‍സ്,വിശ്വാസ് ഫുഡ് പ്രോഡക്ടസ് തുടങ്ങീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപെടുന്ന ഈ ക്രിക്കറ്റ് മഹോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ അയര്‍ലണ്ടിലെ എല്ലാ നല്ലവരായ കായിക പ്രേമികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘടകര്‍ അറിയിച്ചു.

കേരളത്തിന്റെ തനതു വിഭവമായ മലബാര്‍ ബിരിയാണി മിതമായ നിരക്കില്‍ അന്നേ ദിവസം ലഭ്യമായിരിക്കും.

Scroll To Top