Tuesday May 22, 2018
Latest Updates

അയര്‍ലണ്ടിലെ ക്യാന്‍സര്‍ പരിശോധന വിവാദം : പിഴവ് സംഭവിച്ചവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെങ്കില്‍ സര്‍ക്കാരിന് ദശലക്ഷകണക്കിന് യൂറോ കണ്ടെത്തേണ്ടി വരും 

അയര്‍ലണ്ടിലെ ക്യാന്‍സര്‍ പരിശോധന വിവാദം : പിഴവ് സംഭവിച്ചവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കണമെങ്കില്‍ സര്‍ക്കാരിന് ദശലക്ഷകണക്കിന് യൂറോ കണ്ടെത്തേണ്ടി വരും 

ഡബ്ലിന്‍:ഗര്‍ഭാശയ ക്യാന്‍സര്‍ വിവാദത്തിലെ ആദ്യ ഇരയായ വിക്കി ഫെലനു നഷ്ടപരിഹാരം നല്‍കുമെന്ന് എച്ച് എസ് ഇ. ഒരു വര്‍ഷത്തെ ചികിത്സാ ചിലവായി 150000 യൂറോയാണ് ഫെലനു നഷ്ടപരിഹാരം നല്‍കുക.

ഇതിനിടെ ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണ്ണയത്തില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് നഷ്ടം നേരിട്ടെന്ന ആരോപണം ഔദ്യോഗികമായി കണക്കാക്കിയവരുടെ എണ്ണം 209 ആയി.പിഴവ് പറ്റിയതായി തെളിഞ്ഞ മറ്റു സ്ത്രീകളുടെ കാര്യത്തില്‍ എച്ച് എസ് ഇ തീരുമാനം എടുത്തിട്ടില്ല. പത്ത് കേസുകള്‍ ഇതുമായി ബന്ധപ്പെട്ടു പരിഗണനയില്‍ ആണെന്നും അവയില്‍ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും സ്റ്റേറ്റ് ക്ളൈയിംസ് ഏജന്‍സി അറിയിച്ചു. ലബോറട്ടറികളില്‍ നിന്നും മൂന്നു കേസുകളില്‍ മാത്രമാണ് സര്‍ക്കാരിന് നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്. വിക്കി ഫെലന്റേത് ഒഴികെയുള്ള ഏഴെണ്ണത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എച്ച് എസ് ഇ വ്യക്തമാക്കി.

രോഗനിര്‍ണ്ണയം പിഴച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവന്നാല്‍ ആരോഗ്യവകുപ്പിന് ദശലക്ഷണക്കണക്കിന് യൂറോ കണ്ടെത്തേണ്ടിവരും.

കാര്യങ്ങള്‍ നിസാരമായി കൈകാര്യം ചെയ്ത എച്ച് എസ് ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒബ്രിയാനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ശക്തമാകുകയാണ്.

എച്എസ്ഇയുടെ കാര്യക്ഷമതയില്ലായ്മയെ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസും കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. അതേസമയം HSE തന്റെ ചികിത്സാ ചെലവ് വഹിക്കാന്‍ തയ്യാറായതായി അറിയിപ്പ് ലഭിച്ചതായി ഫെലന്‍ പറഞ്ഞു. മൂന്നാഴ്ചയില്‍ ഒരിക്കല്‍ മരുന്നിനു ചിലവാക്കുന്നത് 8300 യൂറോയാണ്. ഒരു വര്‍ഷത്തെ ചികിത്സാ ചിലവായ ഒന്നരലക്ഷം യൂറോ സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാണെന്നറിയിച്ചതായി ഫെലന്റെ കേസ് തീര്‍പ്പായത്തിന്റെ തൊട്ടടുത്ത ദിവസം RTE റേഡിയോയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ഫെലന്‍ പറഞ്ഞു.

ഫെലന്റെ ചികിത്സാ ചെലവ് മാത്രമാണ് HSE വഹിക്കാന്‍ തയ്യാറായിട്ടുള്ളത്.

അതെ സമയം HSE ഡയറക്ടറെ നീക്കം ചെയ്യുന്നതിനു സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചു. സിന്‍ഫെയിന്‍ പാര്‍ട്ടിയുടെ നേതാവ് ഫിയെന്ന ഫെയില്‍ ഒബ്രോയിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. ഫിയെന്ന ഫെയിനിന്റെ ആരോഗ്യകാര്യ വക്താവ് ലൂയിസ് ഓറയെലി ഇന്നലെ HSE ഡയറക്ടര്‍ക്കെതിരെ ദെയിലിലില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ചൊവ്വാഴ്ച പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും.

കാലാവധി അവസാനിക്കാന്‍ 12 ആഴ്ചകള്‍ മാത്രം അവശേഷിക്കുന്ന ഒബ്രിയാന്‍ അതുവരെ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്. എന്നിരുന്നാലും ഫിയാനാ ഫാള്‍, ഷിന്‍ ഫിന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ഒരേ നിലപാട് സ്വീകരിച്ചതിനാല്‍ വൈകാതെ HSE ഡയറക്ടര്‍ മാറേണ്ടതായി വരുമെന്ന് പറയപ്പെടുന്നു.

Scroll To Top