Friday August 18, 2017
Latest Updates

അയര്‍ലണ്ടിലെ കാലാവസ്ഥ: കാത്തിരിക്കുന്നത് കൊടുങ്കാറ്റും കനത്തമഴയും

അയര്‍ലണ്ടിലെ കാലാവസ്ഥ: കാത്തിരിക്കുന്നത് കൊടുങ്കാറ്റും കനത്തമഴയും

ഡബ്ലിന്‍:കാലാവസ്ഥ വീണ്ടും തകിടം മറിഞ്ഞു.കൊടുങ്കാറ്റും കനത്തമഴയും ഇടിമിന്നലുമൊക്കെയാണ് നാടിനെ കാത്തിരിക്കുന്നതത്രേ.ഇന്ന് രാവിലെ തിളങ്ങിയ തുടക്കം കണ്ടാലും ആരും സന്തോഷിക്കേണ്ടതില്ല!,അത് കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയാണെന്ന് കണക്കാക്കിയാല്‍ മതിയെന്ന് മെറ്റ് എയ്റാന്‍ പ്രവചനം.

രാവിലെ ചെറിയ തോതില്‍ മഴ തുടങ്ങും.പിന്നീട് പരക്കെ വ്യാപിക്കും.തുടര്‍ന്ന് ഇടിയും മുഴക്കവുമായി മഴ കനക്കും.താപനില 8 ഡിഗ്രിസെന്റി ഗ്രേഡിലെത്തും.തണുക്കുമെന്ന് ചുരുക്കം.

പടിഞ്ഞാറന്‍ കൗണ്ടികളില്‍ തുടങ്ങുന്ന മഴയാകും കിഴക്കന്‍ മേഖലയിലേക്കു പടരുന്നത്.പശ്ചിമഭാഗത്തു നിന്നും മിതമായ കടല്‍ക്കാറ്റുമുണ്ടാകും.താപനില 8ഡിഗ്രി മുതല്‍ 11വരെയാകാം.നാളെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് ചിലപ്പോള്‍ സൂര്യനെ കിട്ടിയേക്കാം!. അവിടെ താപനില 18ഡിഗ്രി വരെ എത്തുമെന്നും എയ് റാന്‍ പറയുന്നു.എന്നാല്‍ ഇടിയും മഴയുമൊക്കെ തിരികെയെത്തുന്നതോടെ കാലാവസ്ഥയും മാറാന്‍ ഇടയുണ്ട്.

മഴ പെയ്ത് ആകാശം തെളിയുന്നതോടെ ശനിയാഴ്ച രാവിലെ തിളക്കമുള്ള ദിവസം ലഭിച്ചേക്കാം,എന്നാല്‍ ഇടയ്ക്ക് മഴയ്ക്കും സാധ്യത കാണുന്നു.ഉച്ചകഴിഞ്ഞ് ഇടിയോടുകൂടിയ മഴ തിരികെയത്താനും സാധ്യതയുണ്ട്.താപനില 15ഡിഗ്രിവരെയെത്തിയേക്കാം.മഴ ശനിയാഴ്ചയോടെ ഒറ്റപ്പെട്ടതാകുമെന്നു കരുതുന്നു.രാത്രിയോടെ മാനം തെളിഞ്ഞേക്കാം.എന്നാല്‍ രാത്രിയോടെ അറ്റ്ലാന്റിക് തീര കൗണ്ടികളില്‍ മഴയ്ക്ക് തുടക്കമാകും.താപനില 9 ഡിഗ്രിയില്‍ നിന്നും 11വരെയെത്തും.

ഞായറാഴ്ചയും ഈ കാലാവസ്ഥാ പ്രവണത തുടരും.കിഴക്കും പടിഞ്ഞാറും മഴയും തുടരും.എന്നാല്‍ ബാങ്ക് അവധി ദിനമായ തിങ്കളാഴ്ച സൂര്യനെ നമുക്ക് തിരിച്ചുകിട്ടും.താപനില 16ഡിഗ്രി സെല്‍ഷ്യസിനും 19നുമിടയിലായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.

എങ്കിലും സമ്മര്‍ യാത്രകള്‍ ‘കുളമാക്കാനായുള്ള തന്ത്രപ്പാടില്‍’ മെറ്റ് ഏറാന്‍ പുതിയ മഴപ്രവചനങ്ങള്‍ തുടരുമെന്ന് തന്നെയാണ് സൂചനകള്‍.

സമ്മര്‍ ആഘോഷിക്കാന്‍ പുറത്തിറങ്ങിയ രണ്ടു യുവാക്കളുടെ ആഘോഷം ഇനി കാണാം….മഴയാണെങ്കിലെന്താ ആഘോഷം കുറയ്ക്കേണ്ട….

Scroll To Top