Sunday January 21, 2018
Latest Updates

അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ മാറ്റമില്ല,മഴ തുടരും, മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വരുന്നു 

അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ മാറ്റമില്ല,മഴ തുടരും, മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വരുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഴ തുടരുന്നു.ഇന്ന് പുലര്‍ച്ചയോടെ മഴ കുറഞ്ഞെങ്കിലും ശക്തമായി തിരിച്ചെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു.വെളിയാഴ്ച രാത്രിയോടെ മൈനസ് രണ്ടിലേയ്ക്ക് താഴുന്ന അയര്‍ലണ്ടിലെ കാലാവസ്ഥ അടുത്ത ദിവസങ്ങളില്‍ വിന്ററിന് സാദൃശ്യമായി മാറുമെന്നാണ് മെറ്റ് ഏറാന്റെ നിഗമനം.

ഡബ്ലിന്‍,മണ്‍സ്റ്റര്‍ മേഖല,ഗോള്‍വേ, കാര്‍ലോ, കില്‍ക്കെനി, വെക്സ്ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് തുടങ്ങി മിക്കയിടത്തും ശക്തമായ തോതില്‍ മഴ തുടരും.ഇവിടങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റിനും സാധ്യതയുണ്ട്.ഉച്ചയ്ക്ക് ഒരു മണിവരെ 17 കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചില മേഖലകളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മഴ കനക്കുന്നതോടെ റോഡ് കാണാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നതാണ് മറ്റൊരു പ്രതിസന്ധി. എം50 അടക്കമുള്ള മോട്ടര്‍ വേ കളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. വഴി ഒട്ടും കാണാനാകാത്ത സാഹചര്യത്തില്‍ വേഗത കുറച്ചും ലൈറ്റ് ഇട്ടും മാത്രമേ എം50 റോഡില്‍ യാത്ര ചെയ്യാവൂ എന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. ഇന്നലെ എം 50 യില്‍ രണ്ടിടത്തു മഴയെത്തുടര്‍ന്ന് അപകടം ഉണ്ടായി

റോഡുകള്‍ തെന്നിക്കിടക്കുന്നതിനാല്‍ അപകട സാധ്യത കൂടുതലാണെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. യെല്ലോ കാറ്റഗറിയിലുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് എറാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മൂന്ന് കാറ്റഗറി മുന്നറിയിപ്പുകളില്‍ ഏറ്റവും തീവ്രത കുറഞ്ഞതാണ് യെല്ലോ കാറ്റഗറി എങ്കിലും ആളുകള്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ കേന്ദ്രം ഓര്‍മ്മിപ്പിച്ചു.

Scroll To Top