Sunday December 17, 2017
Latest Updates

അയര്‍ലണ്ടിലെ ഒരു ലക്ഷം പേരുടെ മോര്‍ട്ട്ഗേജുകള്‍ ദീര്‍ഘകാല വായ്പകളാക്കിയെന്ന് വെളിപ്പെടുത്തല്‍ 

അയര്‍ലണ്ടിലെ ഒരു ലക്ഷം പേരുടെ മോര്‍ട്ട്ഗേജുകള്‍ ദീര്‍ഘകാല വായ്പകളാക്കിയെന്ന് വെളിപ്പെടുത്തല്‍ 

ഡബ്ലിന്‍ :രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്ത് കുറഞ്ഞത് 100,000 മോര്‍ട്ട്ഗേജുകളെങ്കിലും ദീര്‍ഘകാല വായ്പകളായി പരിവര്‍ത്തനപ്പെടുത്തിയെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവേഷണം വെളിപ്പെടുത്തുന്നു.2009 നും 2016 നും ഇടയില്‍ നടപ്പാക്കിയ ഒരു താല്‍ക്കാലിക ക്രമീകരണത്തിലൂടെയാണ് 100000 മോര്‍ട്ട് ഗേജുകളും ദീര്‍ഘകാല-സ്ഥിരം ക്രമീകരണമാക്കിയതെന്ന് റഗുലേറ്റര്‍ പറയുന്നു.

ഐഇബി, ബാങ്ക് ഓഫ് അയര്‍ലണ്ട് , പി ടി എസ് ബി, കെ.ബി.സി, ഉല്‍സ്റ്റര്‍ ബാങ്ക് എന്നീ രാജ്യത്തെ അഞ്ച് പ്രധാന ബാങ്കുകളില്‍ നടത്തിയ മോര്‍ട്ട്ഗേജ് കരാറുകള്‍ പഠിച്ചതിനുശേഷമാണ് റഗുലേറ്റര്‍ ഈ നിഗമനത്തിലെത്തിയത്.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2016 അവസാനത്തോടെ 61% വായ്പാ കുടിശികക്കാരും അവരുടെ ദാതാവുമായി ചേര്‍ന്ന് കാലാവധി പുനക്രമീകരിച്ചുവെന്നും പഠനം വെളിപ്പെടുത്തുന്നു.ഇത് 70 ശതമാനത്തിലെത്തുമെന്നും റഗുലേറ്റര്‍ ചൂണ്ടിക്കാട്ടുന്നു.2013നു ശേഷം ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാല മോര്‍ട്ട് ഗേജുകളിലേക്ക് മാറ്റുന്നതായും സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി.

Scroll To Top