Sunday September 23, 2018
Latest Updates

അയര്‍ലണ്ടിലെ ഒരു പബ്ബിന്റെ വാര്‍ഷിക ലാഭം എത്രയെന്ന് കേള്‍ക്കണ്ടേ?

അയര്‍ലണ്ടിലെ ഒരു പബ്ബിന്റെ വാര്‍ഷിക ലാഭം എത്രയെന്ന് കേള്‍ക്കണ്ടേ?

ഡബ്ലിന്‍: ഒരു പബ്ബിന് എത്ര യൂറോ വാര്‍ഷിക ലാഭമുണ്ടാവും? കേള്‍ക്കാന്‍ ആഗ്രഹമുള്ള ഒരു കണക്കായിരിക്കും ചിലര്‍ക്കെങ്കിലും അത്.

ഡബ്ലിനിലെ ഒലിവര്‍ സെന്റ് ഗോഗാര്‍ട്ടി (Oliver St John Gogatry)യാണ് വരുമാനത്തിന്റെ കണക്ക് പുറത്തുവിട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. പബ്ബിന്റെ ഒരു വര്‍ഷത്തെ ലാഭം 5.5 മില്യണ്‍ യൂറോ കടന്നതായാണ് വെളിപ്പെടുത്തല്‍.

രാജ്യത്തെ ഏറ്റവും മുന്തിയ പബ്ബുകളിലൊന്നായ ഈ പബ്ബിന് റെക്കോര്‍ഡ് ലാഭമാണ് കൈവന്നിരിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് അമിതമായി പണമീടാക്കുന്നതിലും മുന്നിലാണ് ഈ പബ്ബ്. ഡബ്ലിനിലെ പ്രശ്സതമായ ടെബിള്‍ ബാറിലാണ് ഒളിവര്‍ സെന്റ് ഗോഗാര്‍ട്ടിയും സ്ഥിതി ചെയ്യുന്നത്.

അര്‍ധരാത്രി കഴിഞ്ഞ് മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്നും ഒരു പൈന്റിന് 8 യൂറോ വരെ ഒളിവര്‍ സെന്റ് ഗോഗാര്‍ട്ടിയില്‍ ഈടാക്കാറുണ്ട്.പകലാണെങ്കില്‍ 25 സെന്റ് കുറയും! മാര്‍ട്ടിന്‍ കെയിന്‍ എന്ന ബിസിനസ്സ് ഭീമന്റെ നിന്ത്രണത്തിലുള്ളതാണ് ഈ പബ്ബ്. പതിനായിരത്തിലധികം വിനോദസഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്താറുള്ളത്.

പബ്ബിന് സമീപത്തായി വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഹോട്ടല്‍ കൂടി ഈ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇവരുടെ ലാഭം മുമ്പുള്ളതിനെക്കാള്‍ 12 ശതമാനമായി ഉയര്‍ന്നിരുന്നു.

Scroll To Top