Saturday November 25, 2017
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും വലിയ മുസ്ലീം പള്ളി സമുച്ചയം ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ നിര്‍മ്മിക്കും

അയര്‍ലണ്ടിലെ ഏറ്റവും വലിയ മുസ്ലീം പള്ളി സമുച്ചയം ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ നിര്‍മ്മിക്കും

ഡബ്ലിന്‍ : ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ അയര്‍ലണ്ടിലെ ഏറ്റവും വലിയ മുസ്ലീം പള്ളി സമുച്ചയം നിര്‍മ്മിക്കുന്നു. മൂന്നു നിലകളിലായി നിര്‍മ്മിക്കുന്ന സമുച്ചയത്തില്‍ മോസ്‌കിനു പുറമേ, കമ്മ്യൂണിറ്റി സെന്റര്‍,സ്വകാര്യ പ്രൈമറി സ്‌കൂള്‍ എന്നിവയാണ് സജ്ജീകരിക്കുക.ഡോ. തൗഫിഖ് അല്‍ സത്താര്‍ നേതൃത്വം നല്‍കുന്ന അയര്‍ലണ്ട് ഷുഹദ ഫൗണ്ടേഷനാണ് മോസ്‌ക് നിര്‍മ്മിക്കുന്നതിനു അനുമതി തേടിയത്.

2013 സെപ്തംബറില്‍ ഇംഗ്ലണ്ടിലെ ലെ ഐസ്റ്ററില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭാര്യ ഷെഹ്നില,മക്കളായ സൈനബ്(19),ബിലാല്‍(17),ജമാല്‍ (15)എന്നിവരുടെ സ്മരണാര്‍ഥമാണ് ഡബ്ലിനിലെ ന്യൂറോ സര്‍ജന്‍ കൂടിയായ ഡോക്ടറുടെ നേതൃത്വത്തില്‍ മുസ്ലിം പള്ളി നിര്‍മ്മിക്കുന്നത്.ഫിംഗല്‍ കൗണ്ടി കൗണ്‍സിലിനാണ് ഇതിനുള്ള അപേക്ഷ നല്‍കിയത്.

എല്ലാ ജനവിഭാഗത്തിനും ഉപയോഗിക്കാവുന്ന കമ്മ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുകയെന്നത് ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് ഡോ. തൗഫിഖ് വെളിപ്പെടുത്തി.ഹലാല്‍ ഫുഡ് സെന്റര്‍,റെസ്റ്റോറന്റ്,ഫുട്ബോള്‍ പിച്ചോടു കൂടിയുള്ള സ്പോര്‍ട്സ് ഹാള്‍ തുടങ്ങിയവയൊക്കെയാണ് പ്ലാന്‍ ചെയ്യുന്നത്.പ്രാദേശിക അതോറിറ്റിയുടെ ശക്തമായ പിന്തുണ ഈ പ്രോജക്ടിനു ലഭിച്ചിട്ടുള്ളതിനാല്‍ ഉടന്‍തന്നെ പ്ലാനിംഗ് അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

Scroll To Top