Thursday February 22, 2018
Latest Updates

അയര്‍ലണ്ടിലെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്ന എം 50 യില്‍ കൂടുതല്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്തും 

അയര്‍ലണ്ടിലെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്ന എം 50 യില്‍ കൂടുതല്‍ ടോള്‍ പോയിന്റുകള്‍ ഏര്‍പ്പെടുത്തും 

ഡബ്ലിന്‍:എം 50 മോട്ടോര്‍വേയില്‍ വര്‍ദ്ധിച്ചു വരുന്ന ട്രാഫിക് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി കൂടുതല്‍ ടോളുകള്‍ ഏര്‍പ്പെടുത്തു ന്നതിന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ദിവസേന 130,000 ല്‍ അധികം വാഹനങ്ങള്‍ കടന്നു പോകുന്ന ജംഗ്ഷന്‍ 6 നും ജംഗ്ഷന്‍ 7 നും ഇടയിലുള്ള റോഡില്‍ നിലവില്‍ ഒരു ടോള്‍ പോയിന്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് , അയര്‍ലണ്ട് ട്രാന്‍സ്പോര്‍ട് ഇന്‍ഫ്രാസ്ട്രക്ക്ചര്‍, എം 50 മോട്ടോര്‍വേയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കുന്ന ടോളുകള്‍ക്കു ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.നിര്‍മാണം പൂര്‍ത്തിയാക്കി 2019 ല്‍ പുതിയ ടോളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ടോള്‍ കോണ്‍ട്രാക്ട് 2019 ല്‍ അവസാനിക്കും. എവിടെയെല്ലാമാണ് ടോളുകള്‍ സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ ടോളുകള്‍ സ്ഥാപിക്കുന്നത് മോട്ടോര്‍വേയ്ക്കുള്ള അധികചിലവായി കണക്കാക്കുകയില്ല. റോഡുകളില്‍ അനുഭവവപ്പെടുന്ന വലിയ ട്രാഫിക് പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് അധിക ടോളുകള്‍ നിര്‍മിക്കുന്നതിന് ഗവണ്മെന്റ് തീരുമാനിച്ചിട്ടുള്ളത്. A T ഇന്‍ഫ്രാസ്ട്രക്ക്ചര്‍ വക്താവ് അറിയിച്ചു.

ടോളുകള്‍ സ്ഥാപിക്കുന്നതിന് പുറമെ വാഹനങ്ങളുടെ വേഗത നിയന്ത്രണം , ലെയിന്‍ കണ്‍ട്രോള്‍ എന്നിവ വഴിയും കൃത്യമായ ട്രാഫിക് വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചും ട്രാഫിക് പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും ഇന്‍ഫ്രാസ്ട്രക്ക്ചര്‍ വക്താവ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top