Sunday October 22, 2017
Latest Updates

അയര്‍ലണ്ടിലെ എല്ലാ വീടുകളിലും പുതിയ സ്മാര്‍ട്ട് ഇലക്ട്രിസിറ്റി-ഗ്യാസ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം,അനാവശ്യ ഇന്ധന ഉപയോഗം ക്രമീകരിച്ചെടുക്കാന്‍ എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ 

അയര്‍ലണ്ടിലെ എല്ലാ വീടുകളിലും പുതിയ സ്മാര്‍ട്ട് ഇലക്ട്രിസിറ്റി-ഗ്യാസ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം,അനാവശ്യ ഇന്ധന ഉപയോഗം ക്രമീകരിച്ചെടുക്കാന്‍ എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ എല്ലാ വീടുകളിലും പുതിയ സ്മാര്‍ട്ട് ഇലക്ട്രിസിറ്റി-ഗ്യാസ് മീറ്ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.നിലവിലുള്ള മീറ്ററുകളുടെ കാര്യക്ഷമതയില്ലായ്മയും,കാലപ്പഴക്കവുമാണ് പുതിയ സ്‌കീമിലേയ്ക്ക് സര്‍ക്കാരിനെ നയിക്കുന്നതിന് കാരണമായതായി എനര്‍ജി റെഗുലേഷന്‍ കമ്മീഷന്‍ വെളിപ്പെടുത്തി.

കാലഹരണപ്പെട്ട നിലവിലുള്ള മീറ്ററുകള്‍ ഇടപാടുകാരില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുവാന്‍ കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.അത്തരം പരാതികള്‍ക്ക് ശാശ്വത പരിഹാരമാവും പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍.

മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് മാതൃകയില്‍ ഒരു റീഡര്‍ സ്മാര്‍ട്ട് മീറ്ററുകളില്‍ ഉണ്ടായിരിക്കും.ഓരോ മണിക്കൂറിലും രണ്ടു തവണ വീതം നെറ്റ്വര്‍ക്കിലേയ്ക്ക് റീഡിംഗ് രേഖപ്പെടുത്തപ്പെടും.അത് കൊണ്ട് തന്നെ കൃത്യമായ റീഡിംഗ് വിലയിരുത്താനാവും.

എന്നാല്‍ സ്മാര്‍ട്ട് മീറ്ററിന്റെ പണം ഉപഭോക്താക്കള്‍ തന്നെ നല്‍കേണ്ടിവരും.വാര്‍ഷിക നെറ്റ് വര്‍ക്ക് ഫീസില്‍ ഈടാക്കി ഈ തുക വാങ്ങാനാണ് തീരുമാനം.പത്തു യൂറോയില്‍ കുറഞ്ഞ ഒരു തുക അടുത്ത 20 വര്‍ഷത്തേയ്ക്ക് ഇതിന്റെ പേരില്‍ ഈടാക്കാനാണ് പദ്ധതി.പദ്ധതി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

Scroll To Top