Saturday September 23, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറുടെ ഭര്‍ത്താവ് വത്തിക്കാനിലെ സ്ഥാനപതിയായി 

അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറുടെ ഭര്‍ത്താവ് വത്തിക്കാനിലെ സ്ഥാനപതിയായി 

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി എം. കെ. ലോകേഷ് നിയമിതനായി.അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലോകേഷാണ് പുതിയ വത്തിക്കാന്‍ സ്ഥാനപതിയുടെ ഭാര്യ. 

അദ്ദേഹം പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അപ്പസ്‌തോലിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കര്‍ണ്ണാടകയിലെ ബാംഗളൂര്‍ സ്വദേശിയായ എം. കെ. ലോകേഷ് നിലവില്‍ ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്കുള്ള സ്ഥാനപതി കൂടിയാണ്.

സ്വിറ്റ്‌സര്‍ലണ്ട്, ലിബേരിയ, എത്യോപ്യ, സുഡാന്‍, ജമയ്ക്കാ, തെക്കെ ആഫ്രിക്കാ എന്നീ രാഷ്ട്രങ്ങളില്‍ നിന്നും വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതികള്‍ അവരുടെ നിയമനകത്തുകള്‍ മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചു. രാഷ്ട്രപ്രതിനിധികളെ ഓരോരുത്തരെയും പാപ്പാ പരിചയപ്പെടുകയും അവര്‍ക്ക് ഹ്രസ്വസന്ദേശം നല്കുകയും ചെയ്തു.

Scroll To Top