Friday September 22, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം അത്യുത്സാഹപൂര്‍വ്വം സ്വാതന്ത്ര്യദിനാമഘോഷിച്ചു

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം അത്യുത്സാഹപൂര്‍വ്വം സ്വാതന്ത്ര്യദിനാമഘോഷിച്ചു

ഡബ്ലിന്‍:എഴുപത്തിയൊന്നാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം അത്യാഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.ഡബ്ലിനിലെ ഫോക്സ് റോക്കിലുള്ള ഇന്ത്യാഹൗസില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ബഞ്ചമിന്‍ ബസ്ര ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് ഇന്ത്യന്‍ പ്രസിഡണ്ട് രാഷ്ട്രത്തോടായി നടത്തിയ സന്ദേശം ഫസ്റ്റ് സെക്രട്ടറി വായിച്ചു.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി ഇന്ത്യാക്കാരുടെ സാന്നിധ്യം ചടങ്ങിനെ വര്‍ണ്ണാഭമാക്കി.

പതിവ് പോലെ വളരെ കുറവ് മലയാളികളെ ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നുള്ളൂ.എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

വാട്ടര്‍ഫോഡില്‍ പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം ,ന്യൂ ടൌണ്‍ ചര്‍ച്ഹാളില്‍ വച്ച് സമുചിതമായി ആഘോഷിച്ചു.വിമുക്ത ഭടനും,പ്രവാസിമലയാളി വാട്ടര്‍ഫോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ലൂയിസ് സേവ്യര്‍ ദേശീയ പതാക ഉയര്‍ത്തി .തുടര്‍ന്ന് ഷാജി ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.

സ്വാതന്ത്ര്യത്തിന്റെ 71 മത് ആഘോഷ വേളയില്‍ പ്രവാസി മലയാളിയുടെ സ്വാതന്ത്ര്യദിന ആഘോഷം പുതു തലമുറയ്ക്ക് പുതിയ അനുഭവമായി മാറി.കുട്ടികളുടെ ദേശീയ ഗാനത്തിനുശേഷം,മധുരം വിളമ്പി പരിപാടികള്‍ക്ക് പരിസമാപ്തിയായി.

സ്ലൈഗോയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സ്ലൈഗോ റോവേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ വെച്ചാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത് .രാവിലെ 9.30 ന് പ്രസിഡന്റ് അനിര്‍ബന്‍ ബാഞ്ച ദേശീയ പതാക ഉയര്‍ത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. പാര്‍ലമെന്റംഗം ടോണി മാക്ലോക് ളി ന്‍ മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി സുരേഷ് .സി.പിള്ള നന്ദി അറിയിച്ചു .

സ്ലൈഗോയിലും, പരിസരങ്ങളില്‍നിന്നുമുള്ള നിന്നുള്ള ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു

Scroll To Top