Friday September 22, 2017
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറുടെ ഭര്‍ത്താവ് അന്തരിച്ചു 

അയര്‍ലണ്ടിലെ ഇന്ത്യന്‍ അമ്പാസിഡറുടെ ഭര്‍ത്താവ് അന്തരിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗിന്റെ ഭര്‍ത്താവ് കണ്‍വര്‍ വിശ്വജിത്ത് പൃഥ്വിജിത്ത് സിംഗ് (71)അന്തരിച്ചു.കോണ്‍ഗ്രസിന്റെ നേതാവും,1982 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ രാജ്യസഭാംഗവുമായിരുന്ന വിശ്വജിത്ത് കപൂര്‍ത്തല രാജകുടുംബാംഗവും കിരീടാവകാശിയും ആയിരുന്നു.

വിവിധ രോഗങ്ങളാല്‍ ഡബ്ലിനിലെ ബ്‌ളാക്ക് റോക്ക് ഹോസ്പിറ്റലില്‍ ഏതാനം നാളുകളായി ചികിത്സയിലായിരുന്ന വിശ്വജിത്തിനെ വിദഗ്ദ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാരം നടത്തി.

സാഹിത്യകാരന്‍ കൂടിയായിരുന്ന വിശ്വജിത്ത് സിംഗിന്റെ ഏതാനം പുസ്തകങ്ങള്‍ പ്രശസ്തമായ പെന്‍ഗ്വിന്‍ ബുക്ക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉറ്റ സുഹൃത്തുക്കളിലൊരാളായിരുന്ന ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലും,വിവിധ രാജ്യങ്ങളിലും രാജീവ് ഗാന്ധി നിയോഗിച്ചിരുന്നു.ജനനം മുതല്‍ ഭാരക്കൂടുതല്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.പാര്‍ലമെന്റില്‍ ആദ്യമായി എത്തുമ്പോള്‍ 160 കിലോ ആയിരുന്നു ഇദ്ദേഹത്തിന്റെ ഭാരം.രാജീവിന്റെയും അരുണ്‍ നെഹ്റുവിന്റെയും പ്രത്യേക നിര്‍ദേശത്തില്‍ ചികിത്സ ആരംഭിച്ചതിനെ തുടര്‍ന്ന് 108 കിലോ വരെയായി കുറഞ്ഞെങ്കിലും പിന്നീട് ഹൃദ്രോഗബാധയുണ്ടായതിനാല്‍ ഭാരം കുറയ്ക്കല്‍ ചികിത്സ തുടര്‍ന്നില്ല.

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ എത്തി ഏതാനം നാളുകള്‍ക്കുള്ളില്‍ തന്നെ രോഗബാധിതനായ വിശ്വജിത്ത് സിംഗിനെ ബ്‌ളാക്ക് റോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Scroll To Top