Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ ആ മഹാ ഭാഗ്യവാന്‍ എവിടെ? യൂറോ മില്യണ്‍ അടിച്ചത് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലുമാണോ ?

അയര്‍ലണ്ടിലെ ആ മഹാ ഭാഗ്യവാന്‍ എവിടെ? യൂറോ മില്യണ്‍ അടിച്ചത് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കെങ്കിലുമാണോ ?

ഡബ്ലിന്‍ :കഴിഞ്ഞ വെള്ളിയാഴ്ചത്തെ യൂറോ മില്യണ്‍ ലോട്ടറിയുടെ ടിക്കറ്റെടുത്തവരില്‍ ആരെങ്കിലും റിസള്‍ട്ട് നോക്കാന്‍ മറന്നു പോയെങ്കില്‍ ഓര്‍ക്കുക…കാരണം,ഇത്തവണത്തെ വിജയി ഇതുവരേയും കളത്തിലെത്തിയിട്ടില്ല.29 മില്യന്റെ ഉടമയാണ് ഇപ്പോഴും കാണാമറയത്ത് നില്‍ക്കുന്നത്.

11,20,35,37,45 എന്നീ നമ്പരുകളും 3,6 എന്നി ബോണസ് നമ്പരുകളും ഒത്തു വന്നാല്‍ 29 മില്യണ്‍ യൂറോ കൈയ്യോടെ വാങ്ങാനായി അവര്‍ക്ക് ഡബ്ലിനിലെ നാഷണല്‍ ലോട്ടറി ഓഫിസില്‍ എത്താം…!

ആ മഹാഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് നാഷണല്‍ ലോട്ടറി അധികൃതര്‍.വിജയിച്ച ടിക്കറ്റ് ഏതു മേഖലയിലാണ് വിറ്റതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ലോട്ടറിയെടുത്തവരെല്ലാം അവരുടെ ടിക്കറ്റ് ഒത്തുനോക്കണമെന്നു നാഷണല്‍ ലോട്ടറി സി.ഇ.ഒ ഡെര്‍മോട്ട് ഗ്രിഫിന്‍ പറഞ്ഞു.ഒരാള്‍ക്കാണോ,അതോ കൂട്ടം ചേര്‍ന്നെടുത്ത സിഡിക്കേറ്റിനാണോ സമ്മാനം ലഭിച്ചതെന്നൊന്നും അറിയില്ല.

യൂറോ മില്യന്‍സ് ജാക്പോട്ട് ആരംഭിച്ചത് 2004ലാണ്.ഡബ്ലിനിലെ വര്‍ക്ക് സിന്‍ഡിക്കേറ്റിനാണ് ഈ വര്‍ഷത്തെ ആദ്യജാക്ക് പോട്ടായ 88.5 മില്യന്‍ യൂറോ ലഭിച്ചത്.ജനുവരിയിലായിരുന്നു നറുക്കെടുപ്പ്.ജൂലൈ 2005ല്‍ ഏറ്റവും കൂടിയ ജാക്ക്പോട്ട് ആയ 118മില്യന്‍ യൂറോ ലഭിച്ചത് ലിമെറിക്കിലെ ഡോളോറസ് മക് നമാരയ്ക്കായിരുന്നു.ഡബ്ലിന്‍ ബസ്സിലെ സഹപ്രവര്‍ത്തകരായ 22 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനും 23.8മില്യന്‍ ലഭിച്ചിരുന്നു.2016ലും ജാക്പോട്ട് ലഭിച്ചത് ഒരുകൂട്ടം സുഹൃത്തുക്കളൊന്നിച്ചെടുത്ത ടിക്കറ്റിനായിരുന്നു.

Scroll To Top