Wednesday August 15, 2018
Latest Updates

അയര്‍ലണ്ടിലെ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മരണ മേഖലകളാവുന്നുവെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന

അയര്‍ലണ്ടിലെ ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മരണ മേഖലകളാവുന്നുവെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന

ഡബ്ലിന്‍:ഐറിഷ് ആരോഗ്യമേഖലയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്നുണ്ടായിട്ടുള്ള വന്‍ പ്രതിസന്ധി ആശുപത്രികളിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളെ മരണ മേഖലകളാക്കുകയാണെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി.

ചില പ്രവര്‍ത്തന പദ്ധതികള്‍ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞു എന്നതിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ആരോഗ്യവകുപ്പ് ആരോഗ്യമേഖലയിലെ പ്രതിസന്ധിയെ ഉടനടി പരിഹരിക്കില്ലെന്നും മാറ്റിമറിക്കില്ലെന്നും വ്യക്തമായിക്കഴിഞ്ഞെന്ന് ഐഎംഒ പ്രസ്താവനയില്‍ പറഞ്ഞു.

‘ആശുപത്രികളില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം പെരുകുകയാണ്.ഡോക്റ്റര്‍മാരുടെ ചികിത്സ കൃത്യമായി ലഭിക്കാതെ മരണപ്പെടുന്നവരുടെ നിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമായേക്കും.നാനൂറില്‍ അധികം ഡോക്റ്റര്‍മാരുടെയെങ്കിലും ഒഴിവുകള്‍ അടിയന്തരമായി നികത്തേണ്ടതുണ്ട്.

ആരോഗ്യ സേവനങ്ങള്‍ക്ക് ആവശ്യകത കൂടിവരുന്നു എന്ന സാഹചര്യം അവഗണിക്കുകയാണ് ചെയ്യുന്നത്. രാത്രിയും പകലും രോഗികളെ പരിചരിച്ച് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടിച്ചതോളം ഇത് നിരാശാജനകമാണ് .

ജനറല്‍ പ്രാക്ടീസിന്റെ വ്യാപ്തി കുറയുന്നതു മൂലം പരിശോധന ലഭ്യമല്ലാതെ വരും. വേതനം വെട്ടക്കുറയ്ക്കല്‍ മൂലം ജനറല്‍ പ്രാക്ടീസ് വന്‍ പ്രതിസന്ധിയിലാണ്. കൂടുതല്‍ വേതനവും ആരോഗ്യകരവുമായ ജോലി സാഹചര്യം ലഭിക്കുന്നതിനാല്‍ വിദേശരാജ്യങ്ങളിലേക്ക് ഡോക്ടര്‍മാര്‍ കുടിയേറുകയാണ്. സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ആരോ?ഗ്യമേഖലയെ പരിഷ്‌കരിക്കാന്‍ ബില്യണുകള്‍ നിക്ഷേപം വേണ്ടിവരുന്ന 10 വര്‍ഷത്തേയ്ക്കുള്ള പദ്ധതി ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ് ഉടന്‍ അവതരിപ്പിക്കുമെന്ന്  പ്രധാനമന്ത്രിലിയോ വരദ്കര്‍ ക്യാബിനറ്റ് യോഗത്തില്‍ പറഞ്ഞു.

എന്നാല്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ പണം ചെലവഴിക്കാനുള്ള സാഹചര്യം ഇല്ല എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചുവെന്ന കാര്യം ഐഎംഒ എടുത്തുകാട്ടുന്നു. ”ആരോഗ്യമേഖലയില്‍ മെച്ചപ്പെടല്‍ ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ജനങ്ങളെ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്” ഐഎംഒ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top