Monday December 18, 2017
Latest Updates

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു,അടിയന്തര നടപടി വേണമെന്ന് ഐഎന്‍എംഓ 

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു,അടിയന്തര നടപടി വേണമെന്ന് ഐഎന്‍എംഓ 

ഡബ്ലിന്‍ :ഡബ്ലിന്‍:ആശുപത്രികളിലെ അമിത തിരക്കും ട്രോളികളില്‍ കഴിയുന്ന രോഗികളുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎന്‍ എം ഓ.തണുപ്പുകാലം ആരംഭിച്ചതോടെ അയര്‍ലണ്ടിലെങ്ങുമുള്ള ആശുപത്രികളില്‍ രോഗികളുടെ തിരക്ക് രണ്ടിരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്.

നഴ്സുമാരും ആശുപത്രി സ്റ്റാഫും ആവശ്യത്തിനു ജീവനക്കാാരില്ലാതെ പ്രതിസന്ധിയിലായത് സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്ന പരാതിയാണ് ഐഎന്‍ എം ഓ ഉയര്‍ത്തുന്നത്.

ആശുപത്രികളില്‍ ചികിത്സ തേടി കാത്തുകിടക്കുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. കിടത്തി ചികിത്സ നടത്താന്‍ ബെഡില്ലാതെ ആശുപത്രി അധികൃതര്‍ പ്രതിസന്ധി നേരിടുകയാണ്. ആശുപത്രിയില്‍ എത്തിയിട്ടും രാജ്യത്താകമാനം അഞ്ഞൂറോളം രോഗികള്‍ ചികിത്സ ലഭിക്കാതെ കാത്തിരിപ്പ് തുടരുകയാണ്.

ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ ഏറ്റവുമൊടുവില്‍ ഇറക്കിയ റിപ്പോര്‍ട്ട് പ്രകാരം 332 പേര്‍ ട്രോളിയിലും 162 പേര്‍ ജനറല്‍ വാര്‍ഡുകളിലും ഇന്നലെ ചികിത്സ കാത്തിരിക്കുകയാണ്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി , ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി , വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ റൂം ലഭ്യമാകാതെ ട്രോളിയില്‍ കഴിഞ്ഞിരുന്നത്. ആകെ 494 രോഗികള്‍ റൂമിനായി കാത്ത് നിന്നതില്‍, ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മാത്രം 51 പേര്‍ റൂം സൗകര്യമില്ലാതെ കാത്തിരിക്കുകയായിരുന്നു വെന്ന് കണക്ക് സൂചിപ്പിക്കുന്നു. ഈ കണക്കനുസരിച്ച് ‘ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി’ വിഭാഗത്തിലെ ട്രോളികളില്‍ 29 ഉം, തിരക്കേറിയ വാര്‍ഡില്‍ 22 ഉം ആയിരുന്നു.

രോഗികളുടെ കാത്തിരിപ്പിന്റെ കണക്കെടുപ്പനുസരിച്ചു കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. . മൂന്നാം സ്ഥാനത്ത് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രി ആയിരുന്നു. ഇവിടെ 35 പേര്‍ ട്രോളികളിലോ തിരക്കേറിയ വാര്‍ഡുകളിലോ ആയിരുന്നു.

ബ്യൂമോണ്ട് ഡബ്ലിന്‍ ആശുപത്രികളിലെ സ്ഥിതിയും മറിച്ചല്ല. ഇവിടെ 34 പേര്‍ കിടത്തി ചികിത്സ ലഭ്യമല്ലാതെ കാത്തിരിക്കുകയായിരുന്നു. 34 രോഗികളില്‍ 23 പേര്‍ ട്രോളികളിലും ,11 പേര്‍ തിരക്കേറിയ വാര്‍ഡുകളിലുമായിരുന്നു.താല ആശുപത്രിയില്‍ ഇന്നലെ വൈകിട്ടും 28 പേര്‍ കിടക്കയ്ക്ക് കാത്തിരിക്കുകയായിരുന്നു

അതേസമയം, പുറത്തു വന്ന റിപ്പോര്‍ട്ട് പ്രകാരം ആശുപത്രികളിലെ സ്ഥിതി ദയനീയമാണെന്ന് ഐ എന്‍ എം ഓ വക്താവ് പറഞ്ഞു.. ആശുപത്രികളില്‍ മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്. അത് പോലെ നല്ല പരിശീലനം നേടിയ നഴ്‌സുമാരെയും ആശുപത്രികളില്‍ കൊണ്ടുവരണം. എന്നാല്‍ മാത്രമെ കിടത്തി ചികിത്സ ലഭ്യമല്ലാതെ ട്രോളികളിലും, തിരക്കേറിയ വാര്‍ഡുകളിലും കഴിയുന്ന രോഗികളുടെ എണ്ണം കുറയുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Scroll To Top