Wednesday November 22, 2017
Latest Updates

അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ അടിയന്തിര പ്രശ്ന പരിഹാരം തേടി പ്രധാനമന്ത്രി:എച്ച് എസ് ഇ യെ നന്നാക്കാന്‍ 700 മില്യന്റെ നിശ്ചിത സമയ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചേക്കും

അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ അടിയന്തിര പ്രശ്ന പരിഹാരം തേടി പ്രധാനമന്ത്രി:എച്ച് എസ് ഇ യെ നന്നാക്കാന്‍ 700 മില്യന്റെ നിശ്ചിത സമയ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചേക്കും

ഡബ്ലിന്‍ :ആരോഗ്യ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം തേടി പ്രധാനമന്ത്രി ലിയോ വരദ്കര്‍. രാജ്യത്തിന്റെ ആരോഗ്യമേഖല അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പദ്ധതി രൂപരേഖ നിശ്ചിത സമയത്തിനകം തയ്യാറാക്കി നല്‍കാന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു.

എല്ലാവര്‍ക്കും സൗജന്യ ജിപി കെയര്‍ ,പൊതു ആശുപത്രികളിലെ സ്വകാര്യ ചികില്‍സ അവസാനിപ്പിക്കല്‍,സര്‍ജറിക്കും സ്പെഷ്യല്‍ ട്രീറ്റ്മെന്റിനുമുള്ള കാലതാമസം ഒഴിവാക്കല്‍ തുടങ്ങിയവയുള്‍പ്പെട്ട ഓയ് റിചാര്‍ട്സ് കമ്മിറ്റിയുടെ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കേണ്ടതുണ്ട്.

ഈ പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ 700മില്യണ്‍ യൂറോ നീക്കിവെക്കേണ്ടതായി വരും.ഡെയ്ലില്‍ ഇതു സംബന്ധിച്ച പ്രമേയത്തില്‍ സംസാരിച്ച ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് പ്രശ്നത്തില്‍ പാര്‍ടിയുടെ പിന്തുണ ലഭിച്ചത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞു.രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നു പ്രധാനമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.നിശ്ചിത സമയത്തിനകം വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും മന്ത്രി വെളിപ്പെടുത്തി.

Scroll To Top