Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ നഴ്‌സുമാരടക്കം കൂടുതല്‍ ജീവനക്കാരെ നിയമിക്കും,  റിക്രൂട്‌മെന്റ് ക്യംപെയിന്‍ കാര്യക്ഷമമാക്കണമെന്ന് പ്രതിപക്ഷം 

അയര്‍ലണ്ടിലെ ആരോഗ്യമേഖലയില്‍ നഴ്‌സുമാരടക്കം കൂടുതല്‍ ജീവനക്കാരെ നിയമിക്കും,  റിക്രൂട്‌മെന്റ് ക്യംപെയിന്‍ കാര്യക്ഷമമാക്കണമെന്ന് പ്രതിപക്ഷം 

ഡബ്ലിന്‍:റിക്രൂട്ട് മെന്റ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഐറിഷ് ബജറ്റില്‍ ആരോഗ്യ മേഖലയിലേക്കുള്ള ഫണ്ടിംഗ് വര്‍ദ്ധിപ്പിച്ചു.അധികമായി അനുവദിച്ച 685 മില്യണ്‍ യൂറോ അടക്കം ആകെ 15.3 ബില്യണ്‍ യൂറോയാണ് ആരോഗ്യമേഖലയ്ക്കായി ധനമന്ത്രി പാസ്‌കല്‍ ഡോണഗ് വകയിരുത്തിയത്.

പ്രൈമറി കെയര്‍,മെന്റല്‍ ഹെല്‍ത്ത്,ഡിസബിലിറ്റി അടക്കമുള്ള എല്ലാ മേഖലകളിലും പുതിയ സ്റ്റാഫിന്റെ നിയമനം നടത്തും.1800 പേര്‍ക്ക് ആരോഗ്യമേഖലയില്‍ 2018 ല്‍ തൊഴില്‍ നല്‍കും.ഇവരില്‍ ബഹുഭൂരിപക്ഷവും നഴ്സുമാര്‍ ആയിരിക്കും.

അതേസമയം രാജ്യത്തെ ആശുപത്രികളെ പഴയ അവസ്ഥയിലേക്കു തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ മുതല്‍മുടക്കും റിക്രൂട്‌മെന്റ് ക്യാംപെയിനും നടത്തണമെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ സിന്‍ ഫെയ്ന്‍. ആക്‌സിഡന്റ് എമര്‍ജന്‍സി വിഭാഗങ്ങവില്‍ തിരക്ക് കൂടുകയാണ്, ആശുപത്രികളില്‍ വെയ്റ്റ് ലിസ്റ്റ് കൂടുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണമെന്ന് സിന്‍ ഫെയ്ന്‍ വക്താവ് ലീയിസ് ഒറെയ്ലി ആവസ്യപ്പെട്ടു. ആശുപത്രികളിലെ വെയ്റ്റ് ലിസ്റ്റില് ഇപ്പോള്‍തന്നെ അഞ്ചുലക്ഷത്തിലേറെ ആളുകളുണ്ട്. ആശുപത്രി ജീവനക്കാരെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും നമുക്ക് പോരായ്മകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ ട്രീറ്റ്‌മെന്റ് പര്‍ച്ചേസ് ഫണ്ട് ഒരു നഴ്‌സിനെപ്പോലും ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ പര്യാപ്തമല്ല. ഫണ്ട് നഴ്‌സുമാരെ സര്‍ക്കാര്‍ മേഖലയില്‍നിന്ന് സ്വകാര്യമേഖലയിലെ ആശുപത്രികളിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Scroll To Top