Wednesday August 15, 2018
Latest Updates

അയര്‍ലണ്ടിലെ ആദ്യ സാങ്കേതിക സര്‍വ്വകലാശാല ബ്‌ളാഞ്ചസ് ടൗണില്‍ ,ജനുവരിയില്‍ യാഥാര്‍ഥ്യമാകും 

അയര്‍ലണ്ടിലെ ആദ്യ സാങ്കേതിക സര്‍വ്വകലാശാല ബ്‌ളാഞ്ചസ് ടൗണില്‍ ,ജനുവരിയില്‍ യാഥാര്‍ഥ്യമാകും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആദ്യത്തെ സാങ്കേതിക സര്‍വ്വകലാശാലയക്ക് ഔപചാരിക അംഗീകാരമായി. നിലവില്‍ ബ്‌ളാഞ്ചസ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഡബ്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും,താല ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ സംയോജിപ്പിച്ചാണ് സാങ്കേതിക സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നത്.

അടുത്ത ജനുവരിയോടെ സര്‍വ്വകലാശാല നിലവില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. താല, ബ്‌ളാഞ്ചസ് ടൗണ്‍ ഡി ഐടി ക്യാംപസുകള്‍ നിലനിര്‍ത്തുകയും ചെയ്യും.

മണ്‍സ്റ്റര്‍, കണക്ട്ട്, അള്‍സ്റ്റര്‍ തുടങ്ങി മറ്റ് മൂന്ന് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളും സര്‍വ്വകലാശാല പദവിക്ക് അപേക്ഷിച്ചിട്ടുണ്ട്.എന്നാല്‍ ഡബ്ലിന്‍ കണ്‍സോര്‍ഷ്യത്തിനാണ് അന്താരാഷ്ട്ര സമിതിയുടെ ആദ്യ അംഗീകാരം ലഭിച്ചത്.

രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ലയിക്കണമെന്നത് നിയപ്രകാരമുള്ള മാനദണ്ഡമായിരുന്നു. പ്രദേശത്തിന്റെ പ്രത്യേക ആവശ്യകതയും സര്‍വ്വകലാശാല ലഭിക്കാന്‍ നിയമപ്രകാരം ആവശ്യമാണ്. വാര്‍ത്തയെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്വാഗതം ചെയ്തു. അതേസമയം നിലവിലുള്ള സര്‍വ്വകലാശാലയിലെ ഉന്നത അം?ഗങ്ങള്‍ ഈ നീക്കത്തെ ചോദ്യം ചെയ്യുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ സര്‍വ്വകലാശാലകള്‍ സൃഷ്ടിക്കുന്നത് നിലവിലുള്ള ഐറിഷ് സര്‍വ്വകലാശാലകളുടെ രാജ്യാന്തര പ്രശസ്തി ഇല്ലാതാക്കുമെന്നാണ് വിമര്‍ശനം.

Scroll To Top